വാഹന പ്രചാരണ ജാഥ

എടപ്പാൾ: പ്രാദേശിക മദ്യനിരോധനാധികാരം പുനഃസ്ഥാപിക്കുക, ജനാധികാരം സംരക്ഷിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനാധികാര സംരക്ഷണ സമിതി മന്ത്രി കെ.ടി. ജലീലിന് അര ലക്ഷം പേർ ഒപ്പിട്ട നിവേദനം നൽകുന്നതി​െൻറ പ്രചാരണാർഥം തവനൂർ മണ്ഡലത്തിൽ ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ നടത്തും. ഒന്നിന് രാവിലെ 9.30ന് കൂട്ടായ് സ​െൻററിൽ റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടറും ജനാധികാര സംരക്ഷണ സമിതി ചെയർമാനുമായ പി.പി.എം അശ്റഫ് ഉദ്ഘാടനം ചെയ്യും. നരിപ്പറമ്പിലെ സമാപന യോഗം സി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് രണ്ടിന് 9.30ന് തവനൂരിൽ സർവോദയ മണ്ഡലം ജില്ല പ്രസിഡൻറ് കെ.വി. സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.