എൻ.​െഎ.ടിയിൽ 278 പേർക്ക്​ ബിരുദദാനം

കോയമ്പത്തൂർ: കാളിയാപുരം നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ (എൻ.െഎ.ടി) അഞ്ചാമത് ബിരുദദാന ചടങ്ങ് നടന്നു. റാങ്ക് നേടിയ ഏഴ് പേരടക്കം 278 വിദ്യാർഥികൾക്ക് അണ്ണ സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇതിൽ നിരവധി മലയാളി വിദ്യാർഥികളും ഉൾപ്പെടും. കാളിയാപുരം എൻ.െഎ.ടി അങ്കണത്തിലെ വിശേശ്വര ഹാളിൽ നടന്ന ചടങ്ങിൽ അണ്ണ യൂനിവേഴ്സിറ്റിയിലെ പ്രഫ. ഡോ. എൻ. രാമചന്ദ്രൻ മുഖ്യാതിഥിയായി. നെഹ്റു ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒയും സെക്രട്ടറിയുമായ ഡോ. പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപൽ ഡോ. എൻ. രാജ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഫോേട്ടാ: cb150 കോയമ്പത്തൂർ കാളിയാപുരം എൻ.െഎ.ടിയിൽ നടന്ന ബിരുദദാന ചടങ്ങിൽനിന്ന് കളഞ്ഞുകിട്ടിയ 60 പവൻ പൊലീസിൽ ഏൽപിച്ച ഒാേട്ടാ ഡ്രൈവർക്ക് അനുമോദനം കോയമ്പത്തൂർ: റോഡിൽ കളഞ്ഞുകിട്ടിയ 60 പവൻ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് ഒാേട്ടാ ഡ്രൈവർ പൊലീസിൽ ഏൽപിച്ചു. നഗരത്തിലെ ഡി.ബി റോഡിലെ ഒാേട്ടാ ഡ്രൈവറായ ശെൽവപുരം പനമരത്തൂർ മുനിയപ്പനാണ് (45) സത്യസന്ധത കാട്ടി മാതൃകയായത്. തിങ്കളാഴ്ച രാവിലെ ആർ.എസ്. പുരം ഭാഗത്ത് ഒാേട്ടാറിക്ഷയിൽ വരവെയാണ് റോഡിൽ മഞ്ഞ തുണിസഞ്ചി കണ്ടത്. വണ്ടി നിർത്തി പരിശോധിച്ചപ്പോൾ 20 സ്വർണനാണയങ്ങൾ ഉൾപ്പെടെ മൊത്തം 60 പവ​െൻറ സ്വർണാഭരണങ്ങളാണ് ഇതിലുണ്ടായിരുന്നത്. തുടർന്ന് മുനിയപ്പൻ ആർ.എസ്. പുരം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇൗ സമയത്ത് സ്വകാര്യ സ്ഥാപന ഉടമ ത​െൻറ സ്വർണാഭരണമടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം ഫോണിലൂടെ സ്റ്റേഷനിൽ അറിയിച്ചു. സ്വർണം പണയപ്പെടുത്താനായി ഇരുചക്ര വാഹനത്തിൽ പോകവേയാണ് നഷ്ടപ്പെട്ടതെന്നും ഇദ്ദേഹം അറിയിച്ചു. പിന്നീട് സ്ഥാപന ഉടമയെ സിറ്റി പൊലീസ് കമീഷണർ ഒാഫിസിലേക്ക് വിളിച്ചുവരുത്തി സ്വർണം കൈമാറുകയായിരുന്നു. ഒാേട്ടാ ഡ്രൈവർ മുനിയപ്പന് സിറ്റി പൊലീസ് കമീഷണർ അമൽരാജ് ആയിരം രൂപ പാരിതോഷികം നൽകി. സ്ഥാപന ഉടമ മുനിയപ്പന് 10,000 രൂപയും കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.