കേര കര്‍ഷകര്‍ക്ക് ആശ്വാസമായി പച്ചത്തേങ്ങക്ക് വില ഉയരുന്നു

-------------------------------- ലഭ‍്യതക്കുറവാണ് വില വർധനക്ക് കാരണം നിലമ്പൂര്‍: കേര കര്‍ഷകര്‍ക്ക് ആശ്വാസമായി പച്ചത്തേങ്ങക്ക് വിപണിയില്‍ വില വർധിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം ലഭിച്ചിരുന്നതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് കര്‍ഷകന് ഇപ്പോൾ ലഭിക്കുത്. കിലോക്ക് 32 രൂപ വരെ കര്‍ഷകന് മൊത്തവ്യാപാരികളില്‍ നിലവില്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കൂടിയ വിലയായി 27 രൂപയാണ് ലഭിച്ചിരുന്നത്. കൃഷിഭവനുകള്‍ വഴി പച്ചത്തേങ്ങ സംഭരണം നടത്തിയിരുന്നപ്പോള്‍ കിലോക്ക് ലഭിച്ചിരുന്ന ഉയര്‍ന്ന വില 28 രൂപയായിരുന്നു. ഇപ്പോള്‍ 30 മുതല്‍ 32 രൂപവരെയാണ് ലഭിക്കുന്നത്. എന്നാല്‍, നാളികേര ഉൽപാദനം കുറയുന്നത് കര്‍ഷകര്‍ക്ക് തിരച്ചടിയാകുന്നുണ്ട്. വന്‍കിട തോട്ട ഉടമകളിൽനിന്ന് മാത്രമാണ് ഇപ്പോള്‍ തേങ്ങ മാര്‍ക്കറ്റിലെത്തുന്നതെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു. സാധാരണ കേരളത്തില്‍ ഉൽപാദനം കുറയുമ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് നാളികേരം കേരളത്തിലേക്ക് ധാരാളമായി എത്താറുണ്ട്. ഇത്തവണ ഇറക്കുമതിയിലും കുറവാണുള്ളത്. ലഭ‍്യതക്കുറവാണ് നാളികേരത്തി‍​െൻറ വില ഉയർച്ചക്ക് കാരണം. കൊപ്ര വിപണി വിലയനുസരിച്ചാണ് പച്ചത്തേങ്ങയുടെ വിലയിലും മാറ്റമുണ്ടാകുന്നത്. കൊപ്രക്കും വെളിച്ചെണ്ണക്കും വിപണിയില്‍ വിലയുയരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.