മലപ്പുറം: മേൽമുറി എം.എം.ഇ.ടി സ്കൂളിനെ മികവിെൻറ ഉന്നതിയിലെത്തിച്ച പ്രധാനാധ്യാപകൻ ടി. മുഹമ്മദ് ശനിയാഴ്ച വിദ്യാലയത്തിെൻറ പടിയിറങ്ങും. 2011 ജൂൺ 11നാണ് ഇദ്ദേഹം പ്രധാനാധ്യാപകനായി സ്കൂളിലെത്തിയത്. ചുമതലയേറ്റ വർഷംതന്നെ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൊയ്തു. 2015^16 അധ്യയനവർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ഏറ്റവും ഉയർന്ന വിജയശതമാനം എം.എം.ഇ.ടി കരസ്ഥമാക്കി. 2012^13ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഇദ്ദേഹത്തെ തേടിയെത്തി. ഇൗ വർഷം കേരള പ്രൈവറ്റ് സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷെൻറ മികച്ച പ്രധാനാധ്യാപകനുള്ള പുരസ്കാരം ഇദ്ദേഹത്തിനാണ്. 2015^16ലെ മികച്ച ശിശു സൗഹൃദ വിദ്യാലയത്തിനുള്ള പുരസ്കാരം, 2015ൽ െഎ.എസ്.ഒ 9001 അംഗീകാരം എന്നിവയെല്ലാം കലാലയത്തെ തേടിയെത്തി. 1987ൽ തിരൂരങ്ങാടി ഒാറിയൻറൽ ഹൈസ്കൂളിലാണ് മുഹമ്മദ് മാസ്റ്റർ അധ്യാപകനായി ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. മാർച്ച് 31ന് പ്രിയ ഗുരുനാഥന് നാട്ടുകാർ ഹൃദയനിർഭരമായ യാത്രയയപ്പ് ഒരുക്കിയിരുന്നു. ശനിയാഴ്ച അധ്യാപകർക്കും ജീവനക്കാർക്കുമൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് അദ്ദേഹം സ്കൂളിെൻറ പടിയിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.