വളാഞ്ചേരി: സ്വപ്നങ്ങൾക്കുമേൽ വീണ കരിനിഴൽ മായ്ക്കാൻ ആഷിഖിന് വേണം സുമനസ്സുകളുടെ കൈത്താങ്ങ്. വൃക്കകൾ തകരാറിലായ എടയൂർ പീടികപ്പടി കുഴിപ്പനം വീട്ടിൽ കരീമിെൻറ മകൻ ആഷിഖ് കരീമാണ് (25) ചികിത്സസഹായം തേടുന്നത്. കൂലിപ്പണിക്കാരനായ ആഷിഖിന് പിതാവ് വൃക്ക നൽകാൻ തയാറാണെങ്കിലും ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 20 ലക്ഷത്തോളം രൂപ ചെലവു വരും. നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുന്ന കുടുംബം ഈ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. എടയൂർ പീടികപ്പടി മഹല്ല് കമ്മിറ്റി പ്രസിഡൻറ് കെ.പി. കുഞ്ഞിമൊയ്തീൻ എന്ന ബാവ ചെയർമാനും മഹല്ല് സെക്രട്ടറി കെ.ടി. അബ്ദുൽ മജീദ് കൺവീനറായും ആഷിഖ് ട്രഷററുമായി സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് എടയൂർ ശാഖയിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40647101043376, ഐ.എഫ്.എസ്.സി കോഡ്: കെ.എൽ.ജി.ബി.0040647. ഫോൺ: 9447722305 (ചെയർ), 9847782960 (കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.