റേ​ഷ​ൻ ത​ട്ടി​പ്പ്​ ത​ട​യാ​ൻ യ​ന്ത്ര​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

മലപ്പുറം: പൊതുവിതരണ മേഖലയിലെ ക്രമക്കേടുകൾ തടയാൻ മാതൃകയുമായി വിദ്യാർഥികൾ. എ.ടി.എം പോലെ കിയോസ്ക്കുകൾ സ്ഥാപിച്ച്, റേഷൻ കാർഡിന് ബദലായി രൂപകൽപന ചെയ്ത ആർ.എഫ്.െഎ.ഡി കാർഡുകൾ ഉപയോഗിച്ച് ഉപഭോക്താവിന് സാധനങ്ങൾ ലക്ഷ്യമാക്കുന്നതാണ് രീതി. കാർഡ് ഉപയോഗത്തിലൂടെ ഇടപാടുകൾ നടക്കുന്നതിനാൽ ഉപഭോക്താവറിയാതെ സാധനങ്ങൾ മറിച്ചുനൽകാനാവില്ല. എല്ലാ മെഷീനും നെറ്റ്വർക്ക് ബന്ധമുള്ളതിനാൽ ഇടപാടുകളുടെ നിരീക്ഷണം സുഖമമാവും. കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ വിദ്യാർഥികളായ ആകാശ്, മുഹമ്മദ് നാസിം, റമീസ്, സാബിർ പുളിക്കൽ, ഉമർ മുക്താർ എന്നിവരാണ് പുതിയ മാതൃക അവതരിപ്പിച്ചത്. അസിസ്റ്റൻറ് പ്രഫസർ വിജിലേഷ് കൃഷ്ണെൻറ മാർഗനിർദേശത്തിലാണ് ‘ടെക്കി റേഷൻ’ എന്ന സാേങ്കതിക വിദ്യ വികസിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.