തിരൂര്‍: തിരൂര്‍ ബ്ളോക്കിലും തിരുനാവായ, വെട്ടം, മംഗലം പഞ്ചായത്തുകളിലും പുതിയ വാര്‍ഡ് അംഗങ്ങള്‍ ചുമതലയേറ്റു. ബ്ളോക്പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം പറവണ്ണ ഡിവിഷനില്‍നിന്ന് വിജയിച്ച വി.ഇ. ലത്തീഫ് ആണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രഥമ ഭരണ സമിതി യോഗത്തില്‍ വി.ഇ. ലത്തീഫ് അധ്യക്ഷത വഹിച്ചു. സ്ഥാനമൊഴിഞ്ഞ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം. അബ്ദുല്ലക്കുട്ടി, തലക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് എം. കുഞ്ഞാവ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനിത കിഷോര്‍, തലക്കാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സി.പി. ബാപ്പുട്ടി, പുറത്തൂര്‍ ഗ്രാമപഞ്ചായത്തംഗം സി.എം. പുരുഷോത്തമന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വെട്ടം ആലിക്കോയ, അഡ്വ. പി. ഹംസക്കുട്ടി, കെ. നാരായണന്‍, ആര്‍. മുഹമ്മദ് ഷാ, കെ. കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു. പതിനഞ്ചംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് എട്ടും എല്‍.ഡി.എഫിന് ഏഴും അംഗങ്ങളാണുള്ളത്. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകള്‍ എട്ടിന് നടക്കും. പുറത്തൂര്‍: മംഗലം, വെട്ടം ഗ്രാമപഞ്ചായത്തുകളില്‍ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മംഗലത്ത് റിട്ടേണിങ് ഓഫിസറായ വാണിജ്യ നികുതി ഓഫിസര്‍ സുരേഷ്, മുതിര്‍ന്ന അംഗം വി.വി. കൗസല്യ ഗോപിനാഥിന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഇവര്‍ മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കൗസല്യയുടെ അധ്യക്ഷതയില്‍ പ്രഥമ ഭരണസമിതി യോഗം ചേര്‍ന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. വെട്ടത്ത് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. തിരൂര്‍ സിവില്‍ സപൈ്ളസ് ഓഫിസര്‍ മുതിര്‍ന്ന അംഗം പി.കെ. സൈനുദ്ദീന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് അദ്ദേഹം മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞക്ക് ശേഷം സൈനുദ്ദീന്‍െറ അധ്യക്ഷതയില്‍ പ്രഥമ ഭരണ സമിതി യോഗം ചേര്‍ന്നു. രണ്ട് പഞ്ചായത്തുകളില്‍ എട്ടാം തീയതിയാണ് പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരെഞ്ഞെടുപ്പ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് രാവിലെ 11നും വൈസ്പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഉച്ചക്ക് രണ്ടിനുമാണ് നടക്കുക. തിരുനാവായ: ഗ്രാമപഞ്ചായത്തില്‍ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗം 13ാം വാര്‍ഡില്‍നിന്ന് ജയിച്ച ജനകീയ മുന്നണിയംഗം തൂമ്പില്‍ അബൂബക്കര്‍ ഹാജിക്ക് റിട്ടേണിങ് ഓഫിസര്‍ ഡൊമിറ്റില്ലാ ജോര്‍ജ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് അബൂബക്കര്‍ ഹാജിയാണ് മറ്റു 22 അംഗങ്ങള്‍ക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പഞ്ചായത്ത് സെക്രട്ടറി ടി.പി. സരസ്വതി, അസി. സെക്രട്ടറി മുഹമ്മദ് ശരീഫ്, ജെ.എസ്. മുരളീധരന്‍, ടി.കെ. അലവിക്കുട്ടി, സി.പി. മുയ്തീന്‍ ഹാജി, സി. മൊയ്തീന്‍, ടി.പി. മുയ്തീന്‍ ഹാജി, അച്ചമ്പാട്ട് ബീരാന്‍കുട്ടി, അമ്പായപ്പുള്ളി ഹൈദ്രോസ്, ടി.കെ. മുഹമ്മദ്കുട്ടി, പി.സി. ഹൈദ്രോസ്, മോഹനന്‍ വൈരങ്കോട്, താഴത്തറ പി. മുഹമ്മദ്, കെ.ടി. മുസ്തഫ, സി.പി. റഷീദ് എന്ന കുഞ്ഞാവ, കെ. അനില്‍കുമാര്‍, നാസര്‍ കൊട്ടാരത്ത്, കെ.പി. അലവി, കലാം അമരിയില്‍, ബക്കര്‍ അമരിയില്‍, റഷീദ് എടക്കുളം, കെ.പി. ലത്തീഫ്, എം. അരവിന്ദന്‍, തൂമ്പില്‍ കുഞ്ഞാലന്‍ ഹാജി, ടി. അബൂബക്കര്‍, മുന്‍ പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, യു.ഡി.എഫ്-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.