അരീക്കോട്: ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍ക്കുന്ന യുവാവിനെ അരീക്കോട് പൊലീസ് പിടികൂടി. ഊര്‍ങ്ങാട്ടിരി തിരുത്തിയേല്‍ കല്ലറട്ടിക്കല്‍ കൊട്ടേക്കോടന്‍ ഗോപിയാണ് (27) ബുധനാഴ്ച പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച അരീക്കോട് ജോളി ഹോട്ടലിന് മുന്നില്‍നിന്ന് ബൈക്ക് കളവുപോയതായി താഴത്തങ്ങാടിയിലെ റിഷാബുദ്ദീന്‍െറ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തി വരവെയാണ് ഗോപിയെ ഉഗ്രപുരത്തുനിന്ന് എസ്.ഐ സുനീഷ് കെ. തങ്കച്ചനും സംഘവും പിടികൂടിയത്. കല്‍പകഞ്ചേരി, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി, അരീക്കോട് അങ്ങാടി എന്നിവിടങ്ങളില്‍നിന്ന് ബൈക്ക് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ താമസിക്കുന്ന എടവണ്ണപ്പാറയിലെ വീട്ടില്‍നിന്ന് രണ്ട് ബൈക്കുകളും കീഴുപറമ്പിലെ വര്‍ക്ഷോപ്പില്‍നിന്നും മറ്റൊരു ബൈക്കും പൊലീസ് കണ്ടെടുത്തു. ബൈക്കുകള്‍ കളവ് നടത്തി പലയിടങ്ങളിലായി സൂക്ഷിച്ചശേഷം വില്‍പന നടത്തുന്ന പ്രതിയുടെ പേരില്‍ അരീക്കോട് സ്റ്റേഷനില്‍ മൂന്നും എടവണ്ണയിലും മഞ്ചേരിയിലും ഓരോന്നും വീതവും കേസുകളുണ്ട്. മഞ്ചേരി സ്റ്റേഷനിലെ കേസില്‍ പിടികിട്ടാപുള്ളിയാണ്. സി.ഐ സണ്ണി ചാക്കോയുടെ മേല്‍നോട്ടത്തില്‍ എസ്.ഐ നടത്തിയ അന്വേഷണ സംഘത്തില്‍ എ.എസ്.ഐ മോഹനന്‍, സി.പി.ഒമാരായ ടി. ശ്രീകുമാര്‍, ഫില്‍സര്‍ ചേക്കുട്ടി, മുനീര്‍ബാബു, വിജിത്ത്, അജയ്, ഡ്രൈവര്‍ രാജരത്നം എന്നിവരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.