പുലാമന്തോള്‍: ഗുണഭോക്തൃ സമിതിയുടെ കീഴിലുള്ള വളപുരം മേജര്‍ കുടി വെള്ളപദ്ധതിയുടെ വൈദ്യുതി ലൈന്‍ വിച്ഛേദിച്ചു. കെ.എസ്.ഇ.ബി പുലാമന്തോള്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ ബാദുഷയാണ് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. ബില്‍ കുടിശ്ശിക വന്നതാണ് വൈദ്യുതി ലൈന്‍ വിച്ഛേദിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷമാണ് 98,000 രൂപ കുടിശ്ശിക വന്നത്. ഇതിലേക്ക് 60,000 രൂപ അടവാക്കിയതായും ബാക്കി വരുന്ന സംഖ്യക്ക് ഒരാഴ്ച സമയം ചോദിച്ചിട്ടും സമ്മതിക്കാതെ അസി. എന്‍ജിനീയര്‍ നേരിട്ട് വന്ന് വൈദ്യുതി ലൈന്‍ വിച്ഛേദിക്കുകയായിരുന്നെന്ന് കുടിവെള്ള പദ്ധതി ഓപറേറ്റര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും സെക്ഷന്‍ ഓഫിസിലെ തകരാറ് കാരണം പഴയ ബില്‍ പ്രകാരമുള്ള തുകയാണ് ഈടാക്കിയിരുന്നതെന്നും കഴിഞ്ഞ വര്‍ഷം നവംബറില്‍ മുന്‍കുടിശ്ശികയടക്കം 98,000 രൂപയുടെ കുടിശ്ശിക ബില്ലാണ് വൈദ്യുതി ഓഫിസില്‍നിന്ന് ലഭിച്ചത്. തവണകളായി ഇതുവരെ 60,000 രൂപ അടച്ചെന്നും കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. അതേസമയം, വൈദ്യുതി കുടിശ്ശികയുമായി ബന്ധപ്പെട്ട് പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും കുടിവെള്ള ഉപഭോക്തൃ സമിതി അവഗണിക്കയായിരുന്നെന്ന് കെ.എസ്.ഇ.ബി പുലാമന്തോള്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ ബാദുഷ പ്രതികരിച്ചു. വൈദ്യുതി ബില്‍ ഇനത്തില്‍ 58,262 രൂപയും എ.സി.ഡി ഇനത്തില്‍ 29,712 രൂപ ഗുണഭോക്തൃസമിതി ഇനിയും അടയ്ക്കേണ്ടതുണ്ട്, കാലങ്ങളായി വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയത് കാരണം പിഴയും പിഴപ്പലിശയും വന്നതാണ് കുടിശ്ശികക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസംവരെ പല തവണകളായി പണമടക്കാന്‍ അവധി നല്‍കിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.