സ്കൂളിലെ അരിയും ചാര്‍ട്ടുകളും തീവെച്ച് നശിപ്പിച്ചു

കൊണ്ടോട്ടി: സ്കൂളില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട അരിയും ചാര്‍ട്ടുകളും തീ വെച്ചു നശിപ്പിച്ച നിലയില്‍. നെടിയിരുപ്പ് ചിറയില്‍ ഗവ. യു.പി സ്കൂളിലെ അരിച്ചാക്കുകള്‍ക്കാണ് ഞായറാഴ്ച സാമൂഹികവിരുദ്ധര്‍ തീവെച്ചത്. അരിയടങ്ങുന്ന അഞ്ച് ചാക്കുകളും പത്ത് കാലിച്ചാക്കുകളും കത്തി. കൂടാതെ മറ്റൊരു ക്ളാസില്‍ തൂക്കിയ ചാര്‍ട്ടുകള്‍ തീവെച്ചതിനു പുറമെ സ്കൂളിന്‍െറ ഉദ്ഘാടന ശിലാഫലകം നശിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് കലാപരിപാടികളില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ഥികള്‍ പരിശീലനം കഴിഞ്ഞ് സ്കൂളില്‍നിന്ന് പോവുന്നത്. ഇതിനു ശേഷമാണ് തീ വെച്ചത്. വൈകുന്നേരം നാലോടെയാണ് വിവരം പുറത്തറിയുന്നത്. വിവിധ സ്ഥലങ്ങളില്‍ തീ വെച്ചതിനാല്‍ ആസൂത്രിതമാണെന്നാണ് അധികൃതര്‍ പറയുന്നത്. പ്രധാനാധ്യാപകന്‍ റഷീദ് കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.