മഞ്ചേരി: മമ്പാട് പൊങ്ങല്ലൂരില്‍ ബസപകടത്തില്‍ മരിച്ച സുഹൃത്തിന്‍െറ കുടുംബത്തിന് തണലൊരുക്കാന്‍ സഹപ്രവര്‍ത്തകരുടെ കാരുണ്യനീട്ടം. സ്വകാര്യ ബസ് ജീവനക്കാരന്‍ മരുത മഞ്ഞങ്ങോട് വാരിയംകുന്നത്ത് നിഷാദിന്‍െറ കുടുംബത്തിനും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ക്കും തണലേകാനാണ് ബസിന്‍െറ ആദ്യദിനത്തിലെ മുഴുവന്‍പണവും സഹപ്രവര്‍ത്തകര്‍ മാറ്റിവെച്ചത്. വഴിക്കടവ്-കോഴിക്കോട് റൂട്ടില്‍ തിങ്കളാഴ്ച പുതുതായി സര്‍വിസ് തുടങ്ങിയ ‘കെ.പി.ആര്‍ പൂളാസ്’ ബസിന്‍െറ കലക്ഷനാണ് മാറ്റിവെച്ചത്. സ്വന്തമായി വീടെന്ന നിഷാദിന്‍െറ സ്വപ്നം സാക്ഷാത്കരിക്കാന്‍ നാട്ടുകാരും പഞ്ചായത്ത് അധികൃതരും ശ്രമം നടത്തിവരികയാണ്. അതിലേക്കുള്ള വിഹിതമാണ് തങ്ങള്‍ നല്‍കിയതെന്ന് ബസിന്‍െറ ഉടമയും കണ്ടക്ടറുമായ പൂളക്കുന്നന്‍ ശിഹാബ് പറഞ്ഞു. ശിഹാബിനു പുറമെ ശിഹാബ് പാലായി, ശിവന്‍ ആമയൂര്‍, ഷിജു എടക്കര തുടങ്ങിയവരാണ് ബസിലെ ജീവനക്കാര്‍. ഇവരുടെ കൂടെ മറ്റു ബസുകളില്‍ പലപ്പോഴായി ജോലി ചെയ്തയാളാണ് നിഷാദ്. നാലുമാസം മുമ്പാണ് മമ്പാട് പൊങ്ങല്ലൂരില്‍ രണ്ടു ബസുകള്‍ കൂട്ടിയിടിച്ച് നിഷാദടക്കം നാലുപേര്‍ മരിച്ചത്. കലക്ഷന്‍ വിതരണോദ്ഘാടനം മഞ്ചേരി എസ്.ഐ സത്യന്‍ നിര്‍വഹിച്ചു. നഗരസഭാ വൈസ്ചെയര്‍മാന്‍ വി.പി. ഫിറോസ്, കൗണ്‍സിലര്‍ മേച്ചേരി യാഷിക് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.