കുരുക്കില്‍ മുറുകി പുലാമന്തോള്‍: "ഗതാഗതക്കുരുക്ക് ഞങ്ങള്‍ക്ക് പുത്തരിയല്ല'

പുലാമന്തോള്‍: അനുദിനം മുറുകിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കഴിക്കാനാവാതെ പുലാമന്തോളില്‍ പൊതുജനം നട്ടം തിരിയുന്നു. വാഹനത്തിരക്കേറിയ ജങ്ഷന്‍ പരിസരങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നത്. പെരിന്തല്‍മണ്ണ, പട്ടാമ്പി, കൊളത്തൂര്‍ റോഡുകള്‍ സംഗമിക്കുന്ന ജങ്ഷനിലും പരിസരങ്ങളിലുമായി യാത്രക്കാരെ കയറ്റാനും ഇറക്കാനും ബസുകള്‍ നിര്‍ത്തിയിടുന്നത് പലപ്പോഴും ഗതാഗതസ്തംഭനത്തിനിടയാക്കുന്നു. കൂടാതെ, ചരക്ക് വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍, ഓട്ടോ ടാക്സി വാഹനങ്ങള്‍ എന്നിവയും നിര്‍ത്തിയിടുന്നത് ഇവിടെയാണ്. വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസില്ലാത്തത് കുരുക്ക് രൂക്ഷമാക്കുന്നു. ബസ് കാറിലുരസിയത് കാരണം തിങ്കളാഴ്ച വൈകീട്ട് അര മണിക്കൂറിലേറെ പെരിന്തല്‍മണ്ണ, കൊളത്തൂര്‍, പട്ടാമ്പി റോഡുകളില്‍ ഗതാഗതം സ്തംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.