അപകടത്തിനിടയാക്കിയത് അശ്രദ്ധമായ ഓവര്‍ടേക്കിങ് –ആര്‍.ടി.ഒ

മലപ്പുറം: ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിക്ക് സമീപം അഞ്ചുപേര്‍ മരിച്ച അപകടത്തിനുകാരണം അശ്രദ്ധവും അപകടകരവുമായ ഓവര്‍ടേക്കിങ്ങാണെന്ന് മലപ്പുറം ആര്‍.ടി.ഒയുടെ റിപ്പോര്‍ട്ട്. ലോറിയില്‍ ഇടിച്ചിട്ടും ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ബ്രേക്ക് ചെയ്തിട്ടില്ല. അപകടം നടന്നയുടന്‍ ഡ്രൈവര്‍ ബ്രേക്ക് ചെയ്തിരുന്നെങ്കില്‍ മരണസംഖ്യ കുറയുമായിരുന്നെന്നും ആര്‍.ടി.ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍പ്പെട്ട ലോറി ഏകദേശം 35 കിലോമീറ്റര്‍ വേഗതയില്‍ റോഡിന്‍െറ ഇടതുവശം ചേര്‍ന്ന് പോകുന്നതിനിടെ ബസ് വന്ന് ഇടിക്കുകയായിരുന്നു. പിറകില്‍ ബസിടിച്ചതിന്‍െറ ആഘാതത്തില്‍ ലോറി മതിലില്‍ ഇടിച്ചു. ബസിന്‍െറ ഇടതുഭാഗത്തെ സീറ്റുകളും ഇടതുഭാഗത്തെ ബോഡിയും (പ്ളാറ്റ്ഫോമിന് മുകളിലുള്ള ഭാഗം) മുഴുവനായും കൊളുത്തി വലിച്ചുപോയി. ഇത് യാത്രക്കാരുടെ തലക്ക് ഗുരുതരമായ പരിക്കേല്‍ക്കാനിടയാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. അപകടത്തില്‍പ്പെട്ട ബസിന്‍െറ ഡ്രൈവര്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടും ലൈസന്‍സ് കാണിച്ചിട്ടില്ല. അതേസമയം, ഇയാള്‍ക്ക് കേരളത്തില്‍ നിന്ന് ലൈസന്‍സ് നല്‍കിയിട്ടില്ളെന്നും റിപ്പോര്‍ട്ടിലുണ്ട്. ബസിന്‍െറ പെര്‍മിറ്റ് റദ്ദാക്കാന്‍ കണ്ണൂര്‍ ആര്‍.ടി.ഒക്ക് ശിപാര്‍ശ നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.