ആറ് മാസത്തിനിടെ പൊലിഞ്ഞത് അമ്പതോളം ജീവന്‍; നിണമൊഴിയാതെ ദേശീയപാത

പുളിക്കല്‍: കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെയുണ്ടായ അപകടങ്ങളില്‍ പൊലിഞ്ഞത് അമ്പതോളം ജീവനുകള്‍. എയര്‍പോര്‍ട്ട് ജങ്ഷന്‍, കൊട്ടപ്പുറം, ആലുങ്ങല്‍, പുളിക്കല്‍, പെരിയമ്പലം, സിയാംകണ്ടം വളവ്, തൊട്ടിയാന്‍പാറ, ഐക്കരപ്പടി, കൈതക്കുണ്ട 11ാം മൈല്‍ എന്നിവിടങ്ങളില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ നിരവധി അപകടങ്ങളാണ് നടന്നത്. അമിത വേഗതയും അശ്രദ്ധമായ മറികടക്കലുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമായത്. ഏതാനും ദിവസം മുമ്പാണ് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥി മരിച്ചത്. പുളിക്കലില്‍ ഒരു സ്ത്രീ ലോറിക്കടിയില്‍പെട്ട് മരിച്ചതും ഏതാനും ആഴ്ച മുമ്പാണ്. സിയാംകണ്ടത്ത് നാല് അപകടങ്ങളിലായി പത്ത് പേര്‍ മരിച്ചത് കഴിഞ്ഞ മാസങ്ങളിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ആറു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. മേഖലയില്‍ അപകടം കുറക്കാന്‍ ദേശീയപാതയിലെ വളവുകളില്‍ താല്‍ക്കാലിക ഡിവൈഡര്‍ സ്ഥാപിക്കാനും പാതയോരങ്ങളില്‍ അമിത വേഗത തടയാന്‍ കാമറകള്‍ സ്ഥാപിക്കാനും നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.