കാവനൂര്‍: ആറു വര്‍ഷമായി തുടരുന്ന കാവനൂരിലെ വില്ളേജ് ജനകീയ സമിതിയെന്ന നാട്ടുകോടതിയില്‍ ശനിയാഴ്ച ‘കില’യുടെ പ്രതിനിധിയത്തെി. ത്രിതല പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി വരുന്ന കിലയുടെ പ്രതിനിധി സജീര്‍ നാട്ടുകോടതിയിലത്തെി പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ചു. രാജ്യത്ത് തന്നെ മറ്റൊരിടത്തും ഇത്തരത്തിലുള്ള പരാതി പരിഹാര സമിതികള്‍ പ്രവര്‍ത്തിക്കുന്നില്ളെന്നാണ് കാവനൂര്‍ മാതൃകയെ ചിത്രീകരിക്കാന്‍ കിലയെ പ്രേരിപ്പിച്ചത്. ശനിയാഴ്ച രാവിലെ വ്യാപാര ഭവനില്‍ ചേര്‍ന്ന സമിതിയില്‍ രണ്ടു പരാതികള്‍ പരിഗണനക്കെടുത്തു. അഞ്ചാം വാര്‍ഡില്‍ 25 സെന്‍റ് സ്ഥലത്തിന്‍െറ അവകാശ തര്‍ക്കം പരിഹരിക്കുന്നതിനായി വാര്‍ഡംഗമായ സി. സാറാബിയുടെ നേതൃത്വത്തില്‍ ഉപസമിതി രൂപവത്കരിച്ചു. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതു മുതല്‍ രജിസ്റ്റര്‍ ചെയ്ത് കൊടുക്കുന്നതുവരെയുള്ള സേവനങ്ങളാണ് ഉപസമിതി ചെയ്യേണ്ടത്. 18ാം വാര്‍ഡ് പാലക്കാപറമ്പില്‍ സ്വകാര്യ വ്യക്തികള്‍ ഉപയോഗിച്ചിരുന്ന റോഡ് പൊതുപാതയാക്കി മാറ്റുന്നതിനുള്ള ആവശ്യവും പരിഗണിച്ചു. വേണ്ടുന്ന നടപടികള്‍ക്കായി വാര്‍ഡംഗം ഖദീജാ മുസ്തഫയുടെ നേതൃത്വത്തിലും ഉപസമിതി രൂപവത്കരിച്ചു. യോഗം പ്രസിഡന്‍റ് കെ. വിദ്യാവതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ബ്ളോക്ക് വൈസ് പ്രസിഡന്‍റ് കെ.ടി. സുബൈദ, സ്ഥിരംസമിതിയധ്യക്ഷരായ ടി.സി. സുനിതകുമാരി, പി.ടി. ശിവദാസന്‍, കെ.പി. റംലാബി, മുന്‍ പ്രസിഡന്‍റ് എ.കെ. മുഹമ്മദ്, വി. രാമചന്ദ്രന്‍ (സി.പി.എം), കാവനൂര്‍ പി. മുഹമ്മദ് (ലീഗ്), പി.സി. മുസ്തഫ കമാല്‍ (കോണ്‍), പി.ടി. ബാലകൃഷ്ണന്‍ (സി.പി.ഐ), പി. സുകുമാരന്‍ (ബി.ജെ.പി) എന്നിവര്‍ സംസാരിച്ചു. വില്ളേജ് ഓഫിസര്‍ എം. മുകുന്ദന്‍ സ്വാഗതവും സഫീറുല്ല അമ്പലവന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.