മലിനജലം ശുചീകരിക്കാന്‍ ആധുനിക സംവിധാനം

തിരൂരങ്ങാടി: യത്തീംഖാന കാമ്പസിലെ മലിനജലമാണ് പനമ്പുഴ റോഡില്‍ പരന്നൊഴുകുന്നതെന്ന ആരോപണങ്ങള്‍ക്ക് അവസാനമായി. പ്രശ്നവുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ പരാതി പരിഗണിച്ച് കാമ്പസിലെ മലിനജലം പൂര്‍ണമായും ശുചീകരിക്കാനായി യത്തീംഖാന കമ്മിറ്റി ആധുനിക സംവിധാനം ഒരുക്കിയാണ് പരാതി പരിഹരിച്ചത്. പുതിയ സജീകരണങ്ങളുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ.ടി. റഹീദ നിര്‍വഹിച്ചു. ഇവിടെ നിന്നുള്ള മലിനജലം ഒഴുകിയത്തെി പനമ്പുഴ റോഡ് ഭാഗത്ത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് ആധുനിക രീതിയിലുള്ള പുതിയ സജ്ജീകരണങ്ങള്‍ ഒരുക്കിയതെന്ന് യത്തീംഖാന കമ്മിറ്റി അറിയിച്ചു. ഇതുപ്രകാരം കമ്മിറ്റിയുടെ കീഴിലുള്ള ആശുപത്രിക്കായി 65 ലക്ഷം രൂപ ചെലവില്‍ പണിത സംസ്കരണ പ്ളാന്‍റ് ഉപയോഗപ്പെടുത്തി മലിനജലം സംസ്കരിക്കാനും ആരംഭിച്ചു. 500 മീറ്ററോളം പൈപ്പ് ലൈന്‍ സ്ഥാപിച്ച് മലിനജലം ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍ എത്തിച്ചാണ് പുതിയ സംവിധാനം ഒരുക്കിയത്. നേരത്തെ ഉണ്ടായിരുന്ന പഴയ സംസ്കരണ സംവിധാനവും ടാങ്കും അടച്ചുപൂട്ടി. എട്ടര ഏക്കര്‍ കൃഷിയിടങ്ങളിലാണ് ശുചീകരിച്ച വെള്ളം പമ്പിങ് നടത്തുന്നത്. പരിസരങ്ങളില്‍ മലിന ജലത്തിന്‍െറ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലുള്ള സജീകരണങ്ങളാണ് പുതുതായി ഒരുക്കിയിട്ടുള്ളതെന്നും കമ്മിറ്റി അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ ഉപാധ്യക്ഷന്‍ എം. അബ്ദുറഹ്മാന്‍ കുട്ടി, യത്തീംഖാന സെക്രട്ടറി എം.കെ. ബാവ, അഡ്വ. പി.എം.എ സലാം, സി.എച്ച് മഹ്മൂദ്് ഹാജി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ ,ഡോ. ഇ.കെ. അഹമ്മദ് കുട്ടി, പി.ഒ. ഹംസ, മേജര്‍ കെ. ഇബ്രാഹിം, അബ്ദുല്‍ ഹമീദ്, റഫീഖ് പാറക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.