അജ്​ഞാത​െൻറ കൊലപാതകം: പ്രതി പിടിയില്‍

പ്രതി സ്ഥിരമായി കിടന്നുറങ്ങുന്ന കട വരാന്തയില്‍ മറ്റൊരാള്‍ കിടന്നതാണ് കൊലയില്‍ കലാശിച്ചത് വടകര: അഴിയൂര്‍ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളി ടൗണില്‍ അജ്ഞാതനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി ബട്ട കോട്ട വീട്ടില്‍ കുമാറിനെയാണ് (36) ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സെപ്റ്റംബര്‍ 17ന് രാവിലെയാണ് ചോരവാര്‍ന്ന് അബോധാവസ്ഥയിലായ ആളെ കടവരാന്തയില്‍ കണ്ടെത്തിയത്. ആദ്യം വടകര ജില്ല ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം 28നാണ് മരിച്ചത്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആന്തരികാവയവത്തിലെ രക്തസ്രാവമാണ് മരണ കാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇൗ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി സ്ഥിരമായി കിടന്നുറങ്ങുന്ന കട വരാന്തയില്‍ മറ്റൊരാള്‍ കിടന്നതാണ് കൊലയില്‍ കലാശിച്ചത്. ഇതുസംബന്ധിച്ച് തര്‍ക്കമുണ്ടായപ്പോൾ കുമാറി​െൻറ ചെവിക്കു സമീപം അജ്ഞാതൻ അടിച്ചു. പിന്നീട് ഇവിടം വിട്ടുപോയ കുമാർ അര്‍ധരാത്രിയോടെ തിരികെവന്ന് സമീപത്തുനിന്ന് സിമൻറ് കട്ടയെടുത്ത് ഇടത് ചെവിക്ക് സമീപം തലക്ക് കുത്തുകയായിരുന്നു. തുടര്‍ന്ന്, സംഭവസ്ഥലത്തുനിന്ന് മുങ്ങി. കുഞ്ഞിപ്പള്ളിയിലെ ഒരു ചായക്കടയില്‍ രക്തപ്പാടുകളോടെ ഒരാള്‍ ഭക്ഷണം വാങ്ങാൻ വന്നതായി കടക്കാരന്‍ മൊഴി നല്‍കിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തില്‍ പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ചതില്‍ പ്രതിയെക്കുറിച്ച് ഏകദേശ വിവരം ലഭിച്ചു. തുടര്‍ന്നാണ് മാഹിയില്‍നിന്ന് ഇയാള്‍ പിടിയിലായത്. മുക്കാളിയിലും സമീപത്തെയും ഫാമുകളിലേക്കും മറ്റും പുല്ല് പറിക്കുന്ന ജോലിചെയ്തു വരുകയായിരുന്നു ഇയാൾ. മുമ്പ് പല അടിപിടികേസിലും പ്രതിയായിട്ടുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള ഇയാള്‍ മറ്റേതെങ്കിലും കൊലക്കേസില്‍ പ്രതിയാണോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.