വോട്ടുറപ്പിക്കലി​െൻറ പകൽ; സ്​ഥാനാർഥികൾക്ക്​ വിശ്രമമില്ലാത്ത ദിനം

വോട്ടുറപ്പിക്കലിൻെറ പകൽ; സ്ഥാനാർഥികൾക്ക് വിശ്രമമില്ലാത്ത ദിനം കോഴിക്കോട്: മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ രസ്യപ്രചാരണത്തിന് ഞായറാഴ്ച വൈകീട്ട് ആറോടെ തിരശ്ശീല വീണെങ്കിലും സ്ഥാനാർഥികൾക്കും മുന്നണി പ്രവർത്തകർക്കും തിങ്കളാഴ്ച വിശ്രമമില്ലാ ദിനമായിരുന്നു. പ്രതീക്ഷകൾ വാനോളം ഉയരത്തിലെന്ന് പറയുമ്പോഴും കണക്ക് പിഴക്കാതിരിക്കാനുള്ള ജാഗ്രത കൈവിടുന്നില്ല സ്ഥാനാർഥികളും പ്രവർത്തകരും. പരസ്യപ്രചാരണം സമാപിച്ചതോടെ റോഡിലെ അനൗൺസ്മൻെറ് വാഹനങ്ങളിൽനിന്നുള്ള വോട്ടഭ്യർഥന അവസാനിച്ചു. എന്നാൽ, കാതോട് കാതോരം വോട്ട് ചോദിക്കുന്ന തിരക്കിലായിരുന്നു പ്രവർത്തകർ. വോട്ടഭ്യർഥനയുടെ അവസാന പതിപ്പ് വീടുകളിൽ എത്തിച്ചും സ്ലിപ് വിതരണം ചെയ്തും പ്രവർത്തകർ സജീവമായിരുന്നു. വോട്ടുയന്ത്രത്തിലെ സ്വന്തം സ്ഥാനാർഥിയുടെ പേരും ചിഹ്നവും പതിച്ച മോഡൽ വോട്ടുയന്ത്രവുമായി പ്രവർത്തകർ വീടുകളിൽ എത്തി. ബാറ്ററിയിൽ പ്രവർത്തിപ്പിക്കാവുന്ന മാതൃക ബാലറ്റിൽ അമർത്തിയാൽ ബീപ് ശബ്ദം വരും. കഴിഞ്ഞ ദിവസങ്ങളിൽ ഇതിനായി നിരവധി മോഡൽ ബാലറ്റ് യന്ത്രങ്ങളാണ് ടെക്നീഷ്യൻമാരെ കൊണ്ട് വിവിധ പാർട്ടികൾ നിർമിച്ചിരുന്നത്. എൽ.ഡി.എഫ് സ്ഥാനാര്‍ഥി എ. പ്രദീപ്കുമാര്‍ തിങ്കളാഴ്ച രാവിലെ ബാലുശ്ശേരി നിയോജക മണ്ഡലത്തിലാണ് നിശ്ശബ്ദപ്രചാരണത്തിന് ആദ്യമെത്തിയത്. വോട്ടര്‍മാരോട് നേരിട്ട് വോട്ടഭ്യർഥിച്ചശേഷം അദ്ദേഹം തിരികെ കോഴിക്കോട്ടെ വസതിയിലെത്തി. സൗഹൃദവലയത്തിലുള്ളവരെ വിളിച്ച് വോട്ട് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു പിന്നീട്. പ്രദീപ്കുമാറിന് വിജയാശംസകൾ നേർന്ന് സുഹൃത്തുക്കളും പ്രവർത്തകരും വീട്ടിൽ എത്തിയിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്‍ തിങ്കളാഴ്ച വെള്ളിമാടുകുന്ന് നിർമല ആശുപത്രി, മഹിളാ മന്ദിരം, ആഫ്റ്റർ കെയർ ഹോം, കരുണാഭവൻ, മാങ്കാവ് കോവിലകം, മടവൂർ സി.എം. മഖാം, പുതിയമ്പലം തുടങ്ങി വിവിധയിടങ്ങളിൽ നേരിട്ടെത്തി വോട്ടഭ്യർഥിച്ചു. രാവിലെ ഏഴരക്ക് എൻ.ഡി.എ സ്ഥാനാര്‍ഥി പ്രകാശ്ബാബു പുതിയറയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തി. തുടർന്ന്, കരുവിശ്ശേരി വിഷ്ണുക്ഷേത്രത്തിലെത്തി ദർശനം നടത്തി. ഹൈലൈറ്റ് മാള്‍ ഉള്‍പ്പെടെയുള്ള ഷോപ്പിങ് മാളുകളിലെത്തി ജീവനക്കാരോടും സന്ദര്‍ശകരോടും വോട്ടഭ്യർഥിച്ചു. ചിന്മയ മിഷന്‍ ആശ്രമവും സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.