വിദ്യാർഥികൾക്ക് അത്ഭുതമായി ജോൺസനെത്തി

കൂട്ടാലിട: അവിടനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് അത്ഭുതമായി പെരുവണ്ണാമൂഴി മഠത്തിനകത്ത് ജോൺസൺ എത ്തി. പോളിയോ ബാധയേറ്റ് കൈകാലുകൾ തളർന്നിട്ടും കഠിനാധ്വാനത്തിലൂടെ അത്ഭുതങ്ങൾ കാണിച്ച ജോൺസൺ ത​െൻറ ജീവിതം വിദ്യാർഥികൾക്കുമുന്നിൽ തുറന്നിട്ടു. എട്ടാം ക്ലാസിലെ തെരഞ്ഞെടുത്ത വിദ്യാർഥികൾക്കുവേണ്ടി നടത്തിയ മികവ് പഠന ക്യാമ്പിലാണ് ജോൺസൺ എത്തിയത്. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറാങ്ങോട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ. അജിത, പി.ടി.എ പ്രസിഡൻറ് ടി. ഷാജു, എം. വേണുഗോപാൽ, കെ.സി. സുനിൽ, കെ.കെ. സുഗത, വി.പി. സുചേത, പി. ശ്രീജ, കെ. പ്രമോദ് എന്നിവർ സംസാരിച്ചു. ബൈജു ആയടത്തിൽ, ബാബു പയ്യത്ത്, വി.പി. ഏലിയാസ് എന്നിവരും ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.