ജനകീയ കൂട്ടായ്​മയിൽ റോഡ്​ പ്രവൃത്തി ആരംഭിച്ചു

കുരുവട്ടൂർ: ചെറുവറ്റയിൽ . കുരുവട്ടൂർ പഞ്ചായത്ത് മെയിൻറനൻസ് ഗ്രാൻറിൽ അഞ്ചുലക്ഷം ഉപയോഗിച്ച് റീ ടാറിങ് പൂർത്തീ കരിച്ച ചെറുവറ്റ-നടമ്മൽ 610 മീറ്റർ റോഡിന് ഇരുവശവും കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തുന്നതിനാണ് ജനകീയ സമിതി നേതൃത്വം നൽകുന്നത്. രണ്ടര ലക്ഷം രൂപ എസ്റ്റിമേറ്റ് ചെയ്ത തുക പൊതുജനങ്ങളിൽനിന്ന് കണ്ടെത്തും. പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ നിർവഹിച്ചു. ആദ്യ ഫണ്ട് പി.ടി. അസൈൻ ഹാജിയിൽനിന്ന് പ്രസിഡൻറ് സ്വീകരിച്ചു. വർഷങ്ങളായി ത​െൻറ വീട്ടുപരിസരത്തെ റോഡ് വൃത്തിയാക്കുന്നത് ജീവിതചര്യയാക്കി മാറ്റിയ പത്മാവതിയെ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി െചയർമാൻ കെ. ഷാജികുമാർ പൊന്നാടയണിയിച്ചു. ടി. ശശിധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ പ്രബിതകുമാരി, വി.എം. റെയ്ഹാന, അക്കിനാരി മുഹമ്മദ്, സി. ചേക്കൂട്ടി ഹാജി, എ. മുഹമ്മദ് സലിം, ഇ. സജി, സി.ടി. നൂറുദ്ദീൻ, ബ്ലാത്തിൽ രാഘവൻ, പി. മുഹമ്മദ് ഇൽയാസ് എന്നിവർ സംസാരിച്ചു. ജലീൽ ചെറുവറ്റ സ്വാഗതവും എം. മൊയ്തീൻ കോയ നന്ദിയും പറഞ്ഞു. കോഴിക്കോട് താലൂക്കിൽ വേയാസൗഹൃദ അദാലത് കോഴിേക്കാട്: ജില്ല ലീഗൽ സർവിസ് അതോറിറ്റിയുെട വയോസുരക്ഷ പദ്ധതിയുടെ ഭാഗമായി കോഴിേക്കാട് താലൂക്കിൽ മുതിർന്ന പൗരന്മാർക്കുവേണ്ടി ഫെബ്രുവരി അഞ്ചിന് വയോസൗഹൃദ അദാലത് നടത്തുന്നു. ജില്ല കോടതി സമുച്ചയത്തിലുള്ള ജില്ല ലീഗൽ സർവിസസ് അതോറിറ്റി ഒാഫിസിൽ രാവിലെ 10നാണ് അദാലത്. അദാലത്തിലേക്കുള്ള പരാതികൾ ജില്ല ലീഗൽ സർവിസസ് അതോറിറ്റി ഒാഫിസിൽ നേരിേട്ടാ പദ്ധതിയുടെ ഭാഗമായി വയോസുരക്ഷ സമിതികൾ രൂപവത്കരിച്ച തേദ്ദശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയോ നൽകാം. പരാതികൾ ജനുവരി 19ന് മുമ്പായി ലഭിക്കണം. സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ടതോ വ്യക്തികൾ തമ്മിലുള്ളതോ ആയ പരാതികളും അദാലത്തിൽ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.