ജീവിത നൈപുണ്യ ശിൽപശാല

കോഴിക്കോട്: സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും ജില്ല ആരോഗ്യ വകുപ്പി​െൻറയും സി.എസ്.സി വിഹാ​െൻറയും ആഭിമുഖ്യത്തിൽ വെള്ളിമാടുകുന്ന് ആശാഭവനില കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലെ എച്ച്.െഎ.വി ബാധിതരായ മാതാപിതാക്കളുടെ കൗമാരപ്രായക്കാരായ 40ഒാളം കുട്ടികൾക്ക് മൂന്നു ദിവസത്തെ ജീവിതനൈപുണ്യ വിദ്യാഭ്യാസ പരിശീലന പരിപാടി ആരംഭിച്ചു. ജില്ല അഡീഷനൽ ഡി.എം.ഒ ഡോ. ആശാദേവി ഉദ്ഘാടനം ചെയ്തു. ജില്ല ടി.ബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഒാഫിസർ ഡോ. പി.പി. പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. രശ്മി മാധവൻ, ജി. അഞ്ജന, എസ്. ജയചന്ദ്രൻ, സി.എസ്.സി. വിഹാൻ േപ്രാജക്ട് ഡയറക്ടർ കെ.സി. മാത്യു എന്നിവർ സംസാരിച്ചു. പരിശീലകരായ തോമസ് വിൽസൺ, സിന്ധു അനൂപ് എന്നിവർ വിവിധ വിഷയത്തിൽ പരിശീലനം നൽകി. കുന്ദമംഗലം െഹൽത്ത് ഇൻസ്പെക്ടർ സി.പി. സുരേഷ് ബാബു, സിനിമ-സീരിയൽ കലാകാരനായ സി.ടി. കബീർ എന്നിവർ സംവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.