ദുരന്തനിവാരണ പരിശീലന പ്രദർശനം

കോഴിക്കോട്: എരഞ്ഞിക്കൽ വാട്സ്ആപ് കൂട്ടായ്മയും പേസ് എരഞ്ഞിക്കലും സംയുക്തമായി ദുരന്തനിവാരണ പരിശീലന പ്രദർശന ം സംഘടിപ്പിച്ചു. കലക്ടർ സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിൽ അകെപ്പട്ടുപോയയാളെ കയറുപയോഗിച്ച് എങ്ങനെ രക്ഷിക്കാം എന്ന മോക് ഡ്രില്ലിൽ കലക്ടർ പങ്കാളിയായി. സംഘാടക സമിതി ചെയർമാൻ മുജീബ് തട്ടാരി അധ്യക്ഷത വഹിച്ചു. കോഴിേക്കാട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ, സിനിമ പിന്നണി ഗായകൻ താജുദ്ദീൻ വടകര എന്നിവർ പെങ്കടുത്തു. ജനറൽ കൺവീനർ റോഷൻ ബാബു എരഞ്ഞിക്കൽ സ്വാഗതവും ഗഫൂർ പൂമക്കോത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.