ശ്രീനാരായണ മന്ദിരം കുളം വൃത്തിയാക്കി വെസ്​റ്റ്ഹിൽ പോളി വിദ്യാർഥികൾ

ചേളന്നൂർ: എൻ.എസ്.എസ് യൂനിറ്റ് 'ദ്യുതി 2018'എൻ.എസ്.എസ് ക്യാമ്പി​െൻറ ഭാഗമായി ഉപയോഗശൂന്യമായി കിടന്ന ചേളന്നൂർ ശ്രീനാ രായണ മന്ദിരം കുളം നാട്ടുകാരുടെ സഹായത്തോടെ ഉപയോഗയോഗ്യമാക്കി. കൂടാതെ, വരിയാറുപറമ്പത്ത് ഫുട്പാത്ത് ക്വാറി വേസ്റ്റ് ഇട്ട് നവീകരിച്ചു. കുളം നവീകരണത്തിന് വാർഡ് മെംബർമാരായ പുതിയേടത്ത് സന്തോഷ് മാസ്റ്റർ, വി.എം. ഷാനി, ചേളന്നൂർ സഹകരണ ബാങ്ക് പ്രസിഡൻറ് ടി.പി. പ്രകാശൻ, എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർമാരായ കെ. മനോജ്, വിനോദ് കുമാർ, മന്ദിരം സെക്രട്ടറി ടി. ഗിരീഷ്, വിജയപുരി വിജയൻ, എം. ബാബു, വി.എം. ഗോപാലൻ, സി. മുരളീധരൻ, പി. രജീന്ദ്രൻ, തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർഥികളായ ബി.എസ്. അശ്വിൻ, സി.പി. അഭിൻ കൃഷ്ണ, നിദ കരീം, വി. ദീപിക എന്നിവരുടെ നേതൃത്വത്തിൽ വില്ലേജ് ഒാഫിസ് വൃത്തിയാക്കൽ, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ തുടങ്ങിയവയും നടക്കും. ദ്യുതി 2018 ക്യാമ്പ് 28ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.