നൊച്ചാട് ദയ സെൻററിൽ സ്പീച്ച് തെറപ്പി തുടങ്ങി

പേരാമ്പ്ര: നൊച്ചാട് ദയ സ​െൻററിൽ പുതുതായി ആരംഭിക്കുന്ന സ്പീച്ച് തെറപ്പി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുബൈദ ചെറുവറ്റ, സനില ചെറുവറ്റ, സുനിത മലയിൽ, വി.പി.കെ. ഇബ്രാഹിം, ഡോ. അബ്ദു റാസിഖ്, സ്പീച്ച് തെറപ്പിസ്റ്റ് സഹ്ല അഹ്മദ് എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ. കലന്തൻ സ്വാഗതവും വി.പി. ജസീൽ നന്ദിയും പറഞ്ഞു. സംസാരവൈകല്യമുള്ള മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ചികിത്സയും പക്ഷാഘാതം, സെറിബ്രൽ പാൾസി എന്നിവക്കുള്ള ചികിത്സയും സൗജന്യ നിരക്കിൽ ലഭ്യമാണ്. എല്ലാ തിങ്കളാഴ്ചകളിലും രാവിലെ എട്ടു മുതൽ ഒരുമണി വരെ ക്ലിനിക് പ്രവർത്തിക്കും. ഫോൺ: 9745569466.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.