ലക്ഷങ്ങൾ ചെലവഴിച്ച റോഡ് തകർന്ന് യാത്രാദുരിതം

മുക്കം: 31 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കാരശ്ശേരി-കറുത്തപറമ്പ് റോഡ് തകർന്ന് യാത്ര ദുസ്സഹമാകുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡ് അറ്റകുറ്റപ്പണിയും വീതികൂട്ടലും ടാറിങ്ങും നടത്തിയത് മാസങ്ങൾക്കു മുമ്പാണ്. എന്നാൽ, പ്രവൃത്തി കഴിഞ്ഞ ഉടനെത്തന്നെ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയിരുന്നു. പ്രവൃത്തിയിൽ വ്യാപക ക്രമക്കേട് നടന്നതായും വിഷയത്തിൽ സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ദിനംപ്രതി നിരവധി വാഹനങ്ങളും വിദ്യാർഥികളും യാത്രചെയ്യുന്ന റോഡാണിത്. കുണ്ടുംകുഴിയും നിറഞ്ഞതുകാരണം വെള്ളക്കെട്ട് രൂപപ്പെട്ട് അപകടസാധ്യത വർധിക്കുന്നു. മഴയിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനട പോലും ദുഷ്കരമാണ്. വിഷയത്തിന് അടിയന്തര പരിഹാരം കാണണമെന്ന് മുസ്ലിം യൂത്ത് ലീഗ് കാരശ്ശേരി വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡൻറ് ഇ.കെ. നാസർ അധ്യക്ഷത വഹിച്ചു. നിസാം കാരശ്ശേരി, വി.പി. ഷഫീഖ്, അബു സുഫിയാൻ, ഷൈജൽ മുട്ടാത്ത്, സി.കെ. ഷാഫി, ഹിദാഷ് പറശ്ശേരി, കെ. ജുനൈദ്, ഇ.കെ. സാബിത്ത്, എം. മുസ്തഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.