തെരുവുനായ്ക്കൾ പെരുകുന്നു; ജനം ആക്രമണഭീതിയിൽ

മാവൂർ: തെരുവുനായ്ക്കൾ പെരുകിയതുമൂലം നാട്ടിലെങ്ങും ആക്രമണഭീഷണി വർധിക്കുന്നു. തെരുവുനായ്ക്കൾ പെരുകുന്നത് തടയാനുള്ള വന്ധ്യംകരണ നടപടിയില്ലാത്തതാണ് മാവൂർ, പെരുവയൽ ഗ്രാമ പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ ശല്യം വർധിക്കാൻ കാരണം. പൂവാട്ടുപറമ്പിലും പെരുമൺപുറയിലും കഴിഞ്ഞയാഴ്ച തെരുവുനായുടെ ആക്രമണത്തിൽ പിഞ്ചുകുട്ടിയടക്കം ആറുപേർക്ക് പരിക്കേറ്റിരുന്നു. ഏതാനും തെരുവുനായ്ക്കൾക്കും ഇതി​െൻറ കടിയേറ്റിരുന്നു. രാത്രി ഇരുട്ടിയാൽ മാവൂർ-കോഴിക്കോട് റോഡി​െൻറ വിവിധ ഭാഗങ്ങൾ നായ്ക്കളുടെ പിടിയിലാണ്. മാവൂർ അങ്ങാടി, മത്സ്യമാർക്കറ്റ് പരിസരം, പാറമ്മൽ, പെരുവയൽ, കല്ലേരി, പൂവാട്ടുപറമ്പ്, ആനക്കുഴിക്കര, കുറ്റിക്കാട്ടൂർ, വെള്ളിപ്പറമ്പ്, റഹ്മാനിയ സ്കൂൾ പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് കൈയടക്കി തെരുവുനായ്ക്കളുടെ വിഹാരമാണ്. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ ആക്രമിക്കാൻ ശ്രമിക്കുന്നതും വാഹനത്തിനു മുന്നിൽ വട്ടമിട്ടുചാടുന്നതും പതിവാണ്. വാഹനത്തിലിടിച്ച് മറിഞ്ഞ് പലർക്കും പരിക്കേറ്റിട്ടുണ്ട്. ഉൾറോഡുകളിലും പ്രദേശങ്ങളിലും ഇതിനേക്കാൾ ഏറെയാണ്. രാത്രി ഇരുട്ടിയാൽ പോക്കറ്റ് റോഡുകളിലൂെട ഇരുചക്രവാഹനത്തിലും കാൽനടയായും സഞ്ചരിക്കാനാവില്ല. കഴിഞ്ഞ വർഷം രണ്ടുതവണ മാവൂരിൽ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായിരുന്നു. 15ഒാളം പേർക്കാണ് കടിയേറ്റത്. ഗ്രാസിം കോമ്പൗണ്ടിലാണ് നായ്ക്കൾ തമ്പടിക്കുന്നത്. അറവുമാലിന്യവും മറ്റും തള്ളുന്നതാണ് മാവൂരിൽ ഇവ പെരുകാൻ കാരണം. മാവൂർ ഗ്രാമ പഞ്ചായത്തിൽ വന്ധ്യംകരണത്തിനുള്ള ശ്രമങ്ങെളാന്നും നടന്നിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.