ഓർമയായത് നിസ്വാർഥനായ പൊതുപ്രവർത്തകൻ

മേപ്പയൂർ: ഇ.എം. കുഞ്ഞിരാമൻ നായരുടെ നിര്യാണംമൂലം നാടിന് നഷ്ടമായത് നിസ്വാർഥനായ പൊതുപ്രവർത്തകനെ. ആറു പതിറ്റാണ്ടി ലെ സാമൂഹികപ്രവർത്തനത്തിനിടയിൽ നിരവധി മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തിത്വമായിരുന്നു ഇ.എം. കുഞ്ഞിരാമൻ നായർ. കെ.എസ്.എഫിലൂടെ പൊതു പ്രവർത്തനമാരംഭിച്ച അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും സംഘാടകനുമായിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് കെ.പി. കേശവമേനോൻ രൂപവത്കരിച്ച പൗരസംഘത്തി​െൻറ പ്രധാന ചുമതലക്കാരനായി ദീർഘകാലം പ്രവർത്തിച്ചു. ഡോക്ടർമാരുടെ സേവനവും ആശുപത്രി സൗകര്യവും വാഹനവും വേണ്ടത്ര ഇല്ലാതിരുന്ന കാലത്ത് നാട്ടിൻപുറത്തുനിന്ന് കോഴിക്കോട് പട്ടണത്തിൽ രോഗികളെ കൊണ്ടുപോയി ചികിത്സിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു. സമ്പൂർണ സാക്ഷരതാ പ്രസ്ഥാനത്തിന് നേതൃത്വംനൽകി. ജനകീയാസൂത്രണ പ്രസ്ഥാനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിസ്വാർഥമായ സേവനം അവസാനംവരെ തുടർന്നു. പുതേരിപ്പാറ കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കുന്നതിന് സജീവമായി പ്രവർത്തിച്ചു. സഫ്ദർഹശ്മി വായനശാലയെ മികച്ച ലൈബ്രറിയായി വളർത്തുന്നതിലും നേതൃത്വം നൽകി. വായനശാലയുടെ നേതൃത്വത്തിലുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ കൺവീനറായിരുന്നു. കാരയാട് സർവിസ് സഹകരണ ബാങ്കി​െൻറ ഡയറക്ടറായും പ്രവർത്തിച്ചു. നിസ്വാർഥ ജനസേവകനായി സ്നേഹത്തോടെ ഇടപെടുന്ന കുഞ്ഞിരാമൻ നായർ നാടിന് ഒരുപാട് നന്മകൾ ബാക്കിവെച്ചാണ് വിടപറഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.