കൊടുവള്ളിയിൽ വിൽപനക്കെത്തിച്ച പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു

കൊടുവള്ളി: റവന്യൂ വകുപ്പിൻെറയും കൊടുവള്ളി നഗരസഭ ഹെൽത്ത് വിഭാഗത്തിൻെറയും ആഭിമുഖ്യത്തിൽ കൊടുവള്ളിയിലെ മത്സ്യ വിൽപന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 70 കിലോ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. പാലക്കുറ്റിയിൽ പ്രവർത്തിക്കുന്ന ഷംസീറിൻെറ ഉടമസ്ഥതയിലുള്ള കടയിൽനിന്ന് അഴുകിയതും ഉപയോഗ യോഗ്യമല്ലാത്തതുമായ 50 കിലോ അയല, പപ്പൻസ് മീനുകളാണ് പിടിച്ചെടുത്തത്. കൊടുവള്ളി ആർ.ഇ.സി റോഡിൽ പ്രവർത്തിക്കുന്ന അളിയൻസ് സ്ഥാപനത്തിൽനിന്ന് 20 കിലോ മത്സ്യവും പിടിച്ചെടുത്തു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി. അബ്ദുൽ ഖാദർ, ജെ.എച്ച്.ഐമാരായ സജികുമാർ, സുസ്മിത, കോവിഡ് –19 റവന്യൂ സ്ക്വാഡ് ലീഡർ വിഷ്ണു, പൊലീസ് ഓഫിസർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോവിഡ് ബോധവത്കരണ ഗാനങ്ങള്‍ പ്രകാശനം ചെയ്തു താമരശ്ശേരി: ഗാനരചയിതാവ് ഫസല്‍ കൊടുവള്ളി രചന നിര്‍വഹിച്ച കോവിഡ് ബോധവത്കരണ ഗാനങ്ങള്‍ പ്രകാശനം ചെയ്തു. നടന്‍ വിനോദ് കോവൂര്‍ പാടിയ 'രോഗം പടരണ് കേട്ടില്ലേ നിങ്ങള്', ഗഫുര്‍ എം. ഖയാം ഈണം നല്‍കിയ 'ബി കെയര്‍ഫുള്‍, ആശങ്ക വേണ്ട കരുതല്‍ മതി', ബന്‍സീറ ആലപിച്ച 'ഈ സമയവും കടന്നു പോകും', ആദില്‍ അത്തു പാടിയ 'നമ്മള്‍ കരുതിയാല്‍' തുടങ്ങിയ ഗാനങ്ങളാണ് യൂട്യൂബില്‍ പ്രകാശനം ചെയ്തത്. ബോധവത്കരണ ഗാനത്തിൻെറ പ്രകാശനം താമരശ്ശേരി ഡിവൈ.എസ്.പി കെ.പി. അബ്ദുല്‍ റസാഖ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നവാസ് ഈര്‍പ്പോണ, ഉസ്മാൻ പി. ചെമ്പ്ര, മോയിന്‍ കൊടുവള്ളി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.