വേളത്തെ ദുരിതബാധിത പഞ്ചായത്തായി പ്രഖ്യാപിക്കണം

നടുവൊടിഞ്ഞ് വേളം നാല് ഹെക്ടർ കൃഷിനാശം; 25 കി.മീറ്റർ റോഡ് തകർന്നു; രണ്ടുമരണം ദുരിതബാധിത പഞ്ചായത്തായി പ്രഖ്യാപ ിക്കണമെന്ന് ആവശ്യം കുറ്റ്യാടി: രണ്ടുഭാഗം കുറ്റ്യാടി പുഴ അതിരിെട്ടാഴുകുന്നതിനാൽ പതിവായി പ്രളയമുണ്ടാവുന്ന വേളം പഞ്ചായത്തിനെ ദുരിതബാധിത പഞ്ചായത്തായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഇൗ മാസം എട്ടിനുണ്ടായ വെള്ളപ്പൊക്കത്തിലും, മഴയിലും ചുഴലിക്കാറ്റിലും വൻ കൃഷിനാശവും റോഡ് തകർച്ചയുമുണ്ടായി. പ്രളയജലത്തിൽ രണ്ട് പേർ മുങ്ങിമരിച്ചു. 20,000 വാഴ, 400 കമുക്, 160 തെങ്ങ്, 24 ഹെക്ർ നെല്ല്, 25 കി.മീറ്റർ ദൂരം പി.ഡബ്ല്യു.ഡി റോഡ് എന്നിവ നശിച്ചു. കൂടാതെ, ഒരു വീട് പൂർണമായും, 21വീടുകൾ, അഞ്ച് അംഗൻവാടികൾ എന്നിവ ഭാഗികമായും നശിച്ചു. ഒരു സർക്കാർ സ്കൂളിൻെറ മതിൽ തകർന്നു. പള്ളിയത്ത് വെള്ളത്തിൽ മുങ്ങിയ റോഡിലൂടെ നടന്നുപോകുേമ്പാൾ ആയേഞ്ചരി തറോപ്പൊയിൽ സ്വദേശി ഫാസിലും വേളം തായനപ്പാറ വയലിലൂടെ നീന്തിപോകുേമ്പാൾ പ്രദേശവാസി അനീഷുമാണ് മരിച്ചത്. കുന്നുമ്മൽ േബ്ലാക്ക് പഞ്ചായത്തിലെ നെല്ലറയെന്ന് വിളിക്കുന്ന പഞ്ചായത്തിൽ നെൽകൃഷിക്കുണ്ടായ നഷ്ടം നിരവധി കർഷകരുടെ നടുവൊടിച്ചു. നെൽകൃഷി സാധ്യമല്ലാത്ത വയലുകളിൽ നടത്തിയ വാഴകളാണ് കാറ്റിലും െവള്ളപ്പൊക്കത്തിലും നിലംപൊത്തിയത്. ശാന്തിനഗർ, ചെറുകുന്ന് ഭാഗങ്ങളിൽ 15 വീടുകൾക്ക് മേലാണ് ചുഴലിക്കാറ്റിൽ മരങ്ങൾ വീണത്. ഉപജീവനമാർഗമായ കോഴി ഫാമുകൾ നശിച്ചു. ക്ഷീര കർഷകർക്കുമുണ്ട് നാശനഷ്ടം. മൂന്ന് പശുക്കൾ ചത്തു. പഞ്ചായത്തിൽ ഒരു പശുവിൻെറ ജഡം ഒഴുകിയെത്തി. നേരത്തെ പേപ്പട്ടി കടിച്ച് പേയിളകി ഡസനിലേറെ പശുക്കൾ ചത്തിരുന്നു. പല റോഡുകളും ശക്തമായ ഉറവ് പൊങ്ങി ഉഴുതുമറിച്ച പോലെയായി. ഇപ്പോഴും വയൽ പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിയിട്ടില്ല. പഞ്ചായത്തിനെ പ്രളയ ദുരിതബാധിത പഞ്ചായത്തായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയതായി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല അറിയിച്ചു. thu KTD 1 വേളത്ത് വെള്ളം കയറി നശിച്ച വാഴത്തോട്ടങ്ങളിലൊന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.