വ്യാപാരി വ്യവസായി ഏകോപന സമിതി പ്രളയ ദുരിതാശ്വാസ സഹായ സമാഹരണം ആരംഭിച്ചു

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രളയ ദുരിതാശ്വാസ സഹായ സമാഹരണം ആരംഭിച്ചു. കെ. മുരളീധരൻ എം.പി ഉദ്ഘ ാടനം ചെയ്തു. കെ.എം. രാജീവൻ അധ്യക്ഷത വഹിച്ചു. കെ. ദാസൻ എം.എൽ.എ, നഗരസഭ ചെയർമാൻ കെ. സത്യൻ, മണിയോത്ത് മൂസ, വി.പി. ഇബ്രാഹിം കുട്ടി, വി.വി. സുധാകരൻ, കെ.ടി. വിനോദൻ, ടി.പി. ഇസ്മാഈൽ, സൗമിനി മോഹൻദാസ്, ജലീൽ മീസ, എം. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി പൊലീസ് സ്റ്റേഷനു നൽകുന്ന ഇൻവർട്ടർ സർക്കിൾ ഇൻസ്പക്ടർ കെ. ഉണ്ണികൃഷ്ണൻ, എസ്.ഐ പി.കെ. റൗഫ് എന്നിവരും ഫയർസ്റ്റേഷനുള്ള ഉപകരണങ്ങൾ ഫയർസ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദനും ഏറ്റുവാങ്ങി. താലൂക്ക് ആശുപത്രി ശുചീകരണത്തൊഴിലാളികളെ ആദരിച്ചു. ശ്രേഷ്ഠ സേവ അവാർഡ് കെ.എം. രജിക്കും ഫോട്ടോഗ്രാഫി അവാർഡ് ജോണി എംപീസിനും സമ്മാനിച്ചു. പ്രളയ ദുരന്ത ഫണ്ട് ജില്ല വൈസ് പ്രസിഡൻറിന് സൗമിനി മോഹൻദാസ് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.