പടത്തുകടവ് തിരുനാളിന്​ കൊടിയേറി

പേരാമ്പ്ര: പടത്തുകടവ് തിരുകുടുംബ ദേവാലയത്തിരുനാൾ തുടങ്ങി. വികാരി ഫാ. ആൻറണി ചെന്നിക്കര കൊടി ഉയർത്തി. തുടർന്ന് ക ുർബാനയും െസമിത്തേരി സന്ദർശനവും നടന്നു. ശനിയാഴ്ച വൈകീട്ട് നാലിന് ആഘോഷമായ തിരുനാൾ കുർബാന നടക്കും ഫാ. ജോമോൻ പാട്ടശ്ശേരിൽ നേതൃത്വം നൽകും. 5.45ന് കൂവപ്പൊയിൽ പന്തലിലേക്കു പ്രദക്ഷിണം, രാത്രി എട്ടരക്ക് ദേവാലയത്തിൽ സമാപനാശീർവാദം. ഞായറാഴ്ച രാവിലെ ഏഴരക്കു കുർബാന, പത്തരക്ക് ആഘോഷമായ തിരുനാൾ കുർബാന, ഉച്ചക്ക് 12ന് പ്രദക്ഷിണം, തുടർന്ന് സമാപനാശീർവാദം എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.