ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ബാലുശ്ശേരി ടൗൺ

ബാലുശ്ശേരി: ദിനംപ്രതി വർധിക്കുന്ന വാഹനക്കുരുക്കിൽ ബാലുശ്ശേരി ടൗൺ വീർപ്പുമുട്ടുന്നു. തിങ്കളാഴ്ച വൈകീട്ട് നാല ിന് തുടങ്ങിയ ഗതാഗതക്കുരുക്ക് വൈകീട്ട് ഏഴിനാണ് അൽപമൊന്നു ശമിച്ചത്. ദിവസവും വൈകീട്ട് ടൗണിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ടൗണിലെ ട്രാഫിക് സംവിധാനം പാടെ തകർന്ന സ്ഥിതിയിലാണ്. ബസ്സ്റ്റാൻഡ് നവീകരണം നടക്കുന്നതിനാൽ ഗതാഗത സ്തംഭനം പതിവു കാഴ്ചയായിരിക്കുകയാണ്. ബസ്സ്റ്റാൻഡിനു മുന്നിൽ സംസ്ഥാന പാതയിൽ വെച്ചുതന്നെ ബസുകൾ തിരിച്ചെടുക്കുന്നത് ഗതാഗത സ്തംഭനം വർധിപ്പിക്കുകയാണ്‌. സ്റ്റാൻഡിൽനിന്നു പുറപ്പെടുന്ന ബസുകൾ പോസ്റ്റ് ഓഫിസ് സ്റ്റോപ്പിലെത്തും മുമ്പേ തോന്നിയതുപോലെ നിർത്തി യാത്രക്കാരെ കയറ്റുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്‌. ഓട്ടോറിക്ഷകളുടെ അശ്രദ്ധമായ പാർക്കിങ് കാൽനടയാത്രക്കാർക്കുപോലും ദുരിതം സൃഷ്ടിക്കുകയാണ്. ബാലുശ്ശേരിയിലെ നിർദിഷ്ട ബൈപാസ് എത്രയും വേഗം യഥാർഥ്യമായാലേ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാനാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.