ആശംസ കാര്‍ഡുകള്‍ നിർമിച്ചു

പേരാമ്പ്ര: പുതുവർഷത്തിൽ പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി സ്‌കൂള്‍ വിദ്യാർഥികൾ തങ്ങൾ നിർമിച്ച ആശംസ കാർഡുകളായിരിക്കു ം കൂട്ടുകാർക്ക് സമ്മാനിക്കുക. സ്കൂളിലെ ശ്രദ്ധ എക്‌സലന്‍ഡ് ഫ്രൻഡ്സി​െൻറയും ടാലൻറ് ലാബി​െൻറയും സഹകരണത്തോടെയാണ് വിദ്യാർഥികൾ പുതുവത്സരാശംസ കാര്‍ഡുകള്‍ നിർമിച്ചത്. പ്രധാനാധ്യാപിക ഇ. ആയിഷ, പി.ടി.എ പ്രസിഡൻറ് റസാഖ് കരിമ്പില്‍പൊയില്‍, ശ്രദ്ധ കോഒാഡിനേറ്റര്‍ എന്‍.പി.എ. കബീര്‍, ടാലൻറ് ലാബ് കണ്‍വീനര്‍ ഷമീര്‍ പാലേരി, സി.വി. ഷീജ, ഇ.കെ. മുഫീദ, വി. നയന, എസ്.കെ. ലത്തീഫ്, ഇ.പി. ലത്തീഫ്, കെ.കെ. മുഹമ്മദ് ഷാഫി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.