വയോ സുരക്ഷ പദ്ധതി ശിൽപശാല

ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് ജില്ല ലീഗൽ സർവിസ് അതോറിറ്റിയും സാമൂഹികനീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപരേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ബി. സബിത അധ്യക്ഷത വഹിച്ചു. ലീഗൽ സർവിസസ് അതോറിറ്റി റിസോഴ്സ് പേഴ്സൺ രാമചന്ദ്രനും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥൻ കെ. കൃഷ്ണനും ക്ലാസെടുത്തു. പഞ്ചായത്ത് തലത്തിൽ മുതിർന്ന പൗരന്മാർക്കുള്ള വയോ സുരക്ഷ കമ്മിറ്റി നടപ്പിലാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാനായുള്ള കമ്മിറ്റിയും വാർഡ് തലത്തിൽ വാർഡ് മെംബർ ചെയർമാനായുള്ള കമ്മിറ്റിക്കും രൂപം കൊടുക്കാൻ തീരുമാനിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഹലീമ സ്വാഗതവും ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. പരീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.