ഊർജ സംരക്ഷണ റാലി

നാദാപുരം: പ്രകൃതിവിഭവങ്ങൾ പരിമിതിയുള്ളതാണെന്നും പരിസ്ഥിതിക്ക് യോജിച്ചതായിരിക്കണം നിർമാണ പ്രവർത്തനങ്ങളെന് നും പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ശോഭീന്ദ്രൻ. സർക്കാറി​െൻറ എനർജി മാനേജ്‌മ​െൻറ് സ​െൻററും കേന്ദ്ര സർക്കാറി​െൻറ സ​െൻറർ ഫോർ എൻവയൺമ​െൻറ് ഡെവലപ്മ​െൻറും സംയുക്തമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ ഊർജ സംരക്ഷണദിന റാലി ഫ്ലാഗ് ഓഫ് ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രീൻ കമ്യൂണിറ്റി സംസ്ഥാന ജനറൽ കൺവീനർ ഷൗക്കത്ത് അലി എരോത്ത് ഊർജ സംരക്ഷണദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മോഹനൻ അധ്യക്ഷത വഹിച്ചു. തൂണേരി ഇ.വി.യു.പി സ്കൂളിലെ ഗ്രീൻ അംബാസഡർമാരും അധ്യാപകരും പ്രകൃതിസ്നേഹികളും റാലിയിൽ പങ്കെടുത്തു. ഐ.വി. സജിത്ത്, ഡോ. അബ്ദുൽ ഹമീദ്, ആർ.കെ. ഹമീദ് എന്നിവർ സംസാരിച്ചു. ലത്തീഫ് പാലോടാൻ സ്വാഗതവും സുരേഷ് സുബ്രഹ്മണ്യം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.