ധീര ജവാൻ ദിലീഷ് സ്മാരക സ്തൂപം നാടിന് സമർപ്പിച്ചു

നാദാപുരം: ഛത്തിസ്ഗഢിൽ വീര ചരമമടഞ്ഞ പുറമേരി വിലാതപുരത്തെ ധീര ജവാൻ ദിലീഷി​െൻറ സ്മരണക്കായി പുറമേരി കടത്തനാട് രാ ജാസ് ഹൈസ്കൂളിൽ സൈന്യം തീർത്ത സ്മാരക സ്തൂപം നാടിന് സമർപ്പിച്ചു. ദിലീഷ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ പുറമേരി കെ.ആർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സൈനിക വിഭാഗമായ സശസ്ത്ര സീമാബൽ സ്മാരക സ്തൂപം പണിതത്. വെങ്കലത്തിൽ പണിത ഫലകവും ഗ്രാനൈറ്റിൽ കൊത്തിയ ദിലീഷി​െൻറ ചിത്രവും അടങ്ങുന്ന സ്മാരക സ്തൂപം സ്‌കൂളി​െൻറ മുൻ ഭാഗത്തെ മുറ്റത്താണ് സ്ഥാപിച്ചിട്ടുള്ളത്. 2011 ഒക്ടോബർ ഏഴിനാണ് ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ മാവോവാദികൾ സ്ഥാപിച്ച കുഴിബോംബ് സ്‌ഫോടനത്തിൽ ദിലീഷ് വീര ചരമമടയുന്നത്. പരമ വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ ജേതാവ് റിട്ട. െലഫ്റ്റനൻറ് ജനറൽ വിനോദ് നായനാർ സ്മാരക സ്തൂപ സമർപ്പണം നടത്തി. അസി. കലക്ടർ അഞ്ജു, സശസ്ത്ര സീമാബൽ ഡി.ഐ.ജി വിക്രമൻ, റിട്ട. െലഫ്റ്റനൻറ് ജനറൽ വിനോദ് നായനാർ എന്നിവർ റീത്തുകൾ സമർപ്പിച്ചു. എൻ.സി.സി, സ്‌കൗട്ട് വിദ്യാർഥികൾ, സ്‌കൂൾ അധ്യാപകർ എന്നിവർ സ്തൂപത്തിൽ പൂക്കൾ അർപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങിൽ ദിലീഷി​െൻറ പിതാവ് ചതുരോളിക്കുനി സോമൻ, മാതാവ് ജാനു എന്നിവർ ഛായാപടത്തിന് മുന്നിൽ ദീപം തെളിയിച്ചു. റിട്ട. ലെഫ്റ്റനൻറ് ജനറൽ വിനോദ് നായനാർ മുഖ്യാതിഥിയായി. അസി. കലക്ടർ അഞ്ജു, സശസ്ത്ര സീമാബൽ ഡി.ഐ.ജി. വിക്രമൻ, പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.സി.സി കാഡറ്റ് ജെ.എസ്. ചന്ദന സ്വാഗതവും സ്‌കൂൾ ഹെഡ് മിസ്ട്രസ് എം.കെ. ശോഭ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.