Posted On
date_range Updated On
date_range പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് റിമാൻഡിൽ
പയ്യോളി: പതിനാലുകാരിയായ മകളെ പീഡിപ്പിക്കാന് ശ്രമിച്ചതിന് പിതാവ് അറസ്റ്റിൽ. പയ്യോളി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള പെണ്കുട്ടിക്ക് നേരെയാണ് കഴിഞ്ഞ ദിവസം മദ്യലഹരിയിൽ നാൽപതുകാരനായ പിതാവിെൻറ പീഡനശ്രമമുണ്ടായത്. മാതാവ് തക്കസമയത്ത് ഇടപെട്ടത് കാരണമാണ് കുട്ടി രക്ഷപ്പെട്ടതെന്ന് പറയുന്നു.
അഞ്ച് വർഷം മുമ്പ് ഭാര്യയെ വധിക്കാന് ശ്രമിച്ചതിനും മദ്യപിച്ച് വഴക്കുണ്ടാക്കിയതിനും മറ്റും ഇയാള്ക്കെതിരെ വിവിധ കേസുകൾ നിലവിലുണ്ട്. കോവിഡ് പരിശോധനകള്ക്ക് ശേഷം കോഴിക്കോട് പോക്സോ കോടതിയില് ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്ഡ് ചെയ്തതായി പയ്യോളി സി.ഐ എം.പി. ആസാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.