കോഴിക്കോട്: കേരള അഡ്മിനിസ്ട്രേറ്റീവ് സർവിസിെൻറ (കെ.എ.എസ്) സർവിസ് േക്വാട്ട അപേക്ഷ നടപടികളിൽനിന്ന് ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻററി അധ്യാപകരെ ഒഴിവാക്കിയത് നിയമവിരുദ്ധമെന്ന ഹൈകോടതി വിധി സർക്കാറിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ.
സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് , സംസ്ഥാന സെക്രട്ടറി വി.എം ജയപ്രദീപ്, എം.എസ് സുമിത എന്നിവർ അഡ്വ. മരുതംകുഴി സതീഷ് കുമാർ മുഖേന നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ.എം ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ െബഞ്ചിെൻറ അനുകൂല ഉത്തരവെന്ന് സംസ്ഥാന പ്രസിഡൻറ് ആർ. രാജീവൻ, ജനറൽ സെക്രട്ടറി അനിൽ എം. ജോർജ്, ട്രഷറർ എം. സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.