കോഴിക്കോട്: നനഞ്ഞ പ്രതലത്തിലും ഒട്ടുന്ന പശയെ കുറിച്ച് പഠനം നടത്തി ശാസ്ത്രലോക ത്തിെൻറ ശ്രദ്ധ നേടി കാലിക്കറ്റ് യൂനിവേഴ്സിറ്റി സുവോളജിവിഭാഗം. അസോ. പ്രഫസര്‍ ഡോ. വൈ. ഷിബു വര്‍ധനനും ഗവേഷകനായ പി.പി. ആനന്ദും സംയുക്തമായി നടത്തിയ പഠനത്തിലൂടെയാണ് ഈർപം പ്രതിരോധിക്കുന്ന ബയോളജിക്കല്‍ ഗ്ലൂവിെൻറ ഘടനാപരവും പ്രവര്‍ത്തനപരവുമായ സ്വഭാവസവിശേഷതകളെ കുറിച്ച പഠനം ശാസ്ത്ര ലോകത്തിന് പുതിയ നാഴികക്കല്ലായത്.
ഈര്‍പ്പം പ്രതിരോധിക്കുന്ന പ്രോട്ടീന്‍ അധിഷ്ഠിത ബയോ-പശയുടെ ജൈവശാസ്ത്രപരമായ സ്വഭാവ സവിശേഷതകള്‍ എന്ന വിഷയത്തിലാണ് പഠനം.
ലോക പ്രസിദ്ധമായ സയന്‍സ് ജേണലായ നേച്ചര്‍ സയൻറിഫിക് റിപ്പോര്‍ട്ട്, സ്പ്രിംഗര്‍ നേച്ചര്‍ ലിമിറ്റഡില്‍ ഇവരുടെ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നുള്ള പ്രബന്ധം നേച്ചര്‍ ഗ്രൂപ് ജേണലില്‍ വരുന്നത് ആദ്യമായാണ്. 2021ല്‍ ജപ്പാനിലെ ഒസാകായില് നടക്കുന്ന ലോക മെഡിക്കല്‍ സയന്‍സ് ടെക്നോളജി കോണ്‍ഫറന്‍സ് ഓര്ഗനൈസേഷന് സംഘടിപ്പിക്കുന്ന മെറ്റീരിയല്‍ സയന്‍സ് ആൻഡ് നാനോ ടെക്നോളജി അന്താരാഷ്ട്ര കോണ്‍ഫറന്‍സിലേക്ക് ഈ പഠനം അവതരിപ്പിക്കാന്‍ ഡോ. വൈ. ഷിബു വര്‍ധനനും പി.പി. ആനന്ദിനും ക്ഷണം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.