വടകര: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധാഗ്നി അണയുന്നില്ല. വിവിധ സംഘടനകള്‍ വിവിധ സമരങ്ങളുമായി രംഗത്തുണ്ട്. നഗരത്തില്‍ വ്യാഴാഴ്ചയും വിവിധ സംഘടനകള്‍ പ്രകടനം നടത്തി.പൗരത്വനിയമ ഭേദഗതിക്കെതിരെ സമരംചെയ്തതിെൻറ പേരില്‍ ജയിലില്‍ കിടക്കേണ്ടിവന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വടകരയില്‍ സ്വീകരണം നല്കി. ജയദാസന്‍ കാടോട്ടി, അഡ്വ. ബിജോയ് ലാല്‍, വി.പി. ദുല്‍ഖിഫില്‍, സജീവന് കാടോട്ടി, സഹീര്‍ കാന്തിലോട്ട്, പി.രഞ്ജിത്ത്, ഖമറുദ്ദീന് കുരിയാടി എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. അഞ്ചുവിളക്ക് ഗാന്ധിപ്രതിമക്കുസമീപത്തുനിന്ന് ആനയിച്ച് പ്രകടനം പുതിയ ബസ് സ്റ്റാൻഡില്‍ സമാപിച്ചു. സ്വീകരണ പൊതുയോഗം ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. അഡ്വ. ഐ. മൂസ മുഖ്യപ്രഭാഷണം നടത്തി.
പുറന്തോടത്ത് സുകുമാരന്‍, കാവില്‍ രാധാകൃഷ്ണന്, കൂടാളി അശോകന്, ശശിധരന് കരിമ്പനപ്പാലം, പി.എസ്. രഞ്ജിത്ത് കുമാര്‍, ടി.വി. സുധീര്‍കുമാര്‍, അഡ്വ. പി.ടി.കെ. നജ്മല്‍, ഒഞ്ചിയം ബാബു, സുനില്‍ മടപ്പള്ളി, പി.അശോകന്, പി.കെ. വൃന്ദ, നല്ലാടത്ത് രാഘവന്, സതീശന് കുരിയാടി, ബാബുരാജ് എന്നിവര്‍ സംസാരിച്ചു. വടകര: ജനങ്ങളെ വര്‍ഗീയമായി ചേരിതിരിക്കുന്ന പൗരത്വഭേദഗതി നിയമവും പൗരത്വ രജിസ്ട്രേഷനും പിന്‍വലിക്കണമെന്ന് ലോക്താന്ത്രിക് ജനതാദള്‍ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ.കൃഷ്ണന് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറിമാരായ എ.ടി. ശ്രീധരന്, പി.പി. രാജന്, സി. ബാലന്, വി.പി. നാണു, സി. കുമാരന്, പ്രസാദ് വിലങ്ങില്‍, കെ. പ്രശാന്ത്, കെ.കെ. വനജ, എം. സതി, കെ.പി. ഉമ്മര്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.
തെരുവിൽ രാപ്പാർത്ത് പ്രതിഷേധം
വേളം: പൗരത്വഭേദഗതി നിയമത്തിനെതിരെ വേളം പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് തെരുവിലുറങ്ങി പ്രതിഷേധിച്ചു. തീക്കുനിയിൽ വൈകീട്ട് ആറിന് തുടങ്ങി രാവിലെ ഏഴിന് സമാപിച്ചു. ജില്ല ട്രഷറർ പി.പി. റഷീദ് ഉദ്ഘാടനം ചെയ്തു. ടി.കെ. റഫീഖ് അധ്യക്ഷത വഹിച്ചു. ബവിത്ത് മലോൽ, റഷീദ് എ.എം, അഡ്വ. ബിനൂബ്, എം.എ. കുഞ്ഞബ്ദുല്ല, പുത്തൂർ മുഹമ്മദലി, എം. സിദ്ദീഖ്, എം.പി. ഷാജഹാൻ, എഫ്.എം. മുനീർ, ഇ.പി. സലീം, അനസ് കടലാട്ട്, എം. ഗോപാലൻ, കുറുവങ്ങാട്ട് കുഞ്ഞബ്ദുല്ല, ബഷീർ മാണിക്കോത്ത്, ടി.കെ. റിയാസ്, ഡോ. സമദ്, ഇ.കെ. കാസിം എന്നിവർ സംസാരിച്ചു.
ഷാഹിൻ അബ്ദുല്ലക്ക് സ്വീകരണം നൽകി
കുറ്റ്യാടി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയതിന് യു.പി പൊലീസിെൻറ മർദനത്തിനിരയായ ഡൽഹി ജാമിഅ മില്ലിയ്യ വിദ്യാർഥി ഷഹീൻ അബ്ദുല്ലക്ക് കുറ്റ്യാടിയിൽ സ്വീകരണം നൽകി. രാത്രി ഒമ്പതിന് കുറ്റ്യാടിയിലെത്തിയ ഷാഹിനെ സ്വീകരിക്കാൻ നിരവധി യുവാക്കളാണ് എത്തിയത്. കെ.പി. നൂറുദ്ദീൻ, പി.കെ. ബഷീർ, റസാഖ് പാലേരി, ടി.എം.സൂപ്പി തുടങ്ങിയവർ നേതൃത്വംനൽകി. തുടർന്ന് ജന്മനാടായ അടുക്കത്തേക്ക് ആനയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.