ചേളന്നൂര്‍: പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് കെട്ടിയുണ്ടാക്കിയ ചെറിയ കൂര. ഇടക്കിടെ ഇഴജന്തുക്കള്‍ കടന്നുവരുന്ന കൂരയിൽ ഭീതിയോടെ ഒാരോ ദിവസവും കഴിയേണ്ട അവസ്ഥയിലാണ് പാലത്ത് പുല്ലാപ്ര മലയില്‍ പടിഞ്ഞാറുകുഴിയില് മീത്തല്‍ പരേതനായ പ്രബീഷിെൻറ ഭാര്യ റീനയും മൂന്ന് പിഞ്ചുകുട്ടികളും. പാലത്ത് -എരവന്നൂര്‍ റോഡില്‍ അടുവാറക്കല്താഴത്തിനു സമീപം നെടുംപറമ്പത്ത് മീത്തലുള്ള ചെറിയ കൂരയുടെ ഇപ്പോഴത്തെ അവസ്ഥയാണ് കുടുംബത്തെ ഏറെ പ്രയാസത്തിലാക്കുന്നത്. പുല്ലാപ്ര മലയുടെ ഉയര്‍ന്ന ഭൂപ്രതലത്തിലുള്ള കൂരയില്‍ വളരെക്കാലം പ്രയാസപ്പെട്ടാണ് റീനയും ഭര്‍ത്താവും താമസിച്ചിരുന്നത്. സ്വന്തംപേരില്‍ സ്ഥലമില്ലാത്തതിനാല്‍ പഞ്ചായത്തിെൻറ ലൈഫ് പദ്ധതിയിലും ഉള്‍പ്പെടാതെ പോയി. ഭര്‍ത്താവ് പ്രബീഷ് (35) രണ്ടുമാസം മുമ്പാണ് എലിപ്പനി ബാധിച്ച് മരിക്കുന്നത്. റീനയുടെയും കുട്ടികളായ അലന് (ആറ്), അനന് (നാല്), ആകാശ് (രണ്ട്) എന്നിവരുടെയും ഏക ആശ്രയമായിരുന്ന പ്രബീഷിെൻറ വിയോഗം പാവപ്പെട്ട ഈ കുടുംബത്തെ തീര്‍ത്തും നിരാലംബരാക്കി.
ശാരീരിക വിഷമതകളുള്ള പ്രബീഷ് കൂലിപ്പണിക്കും മറ്റും പോയാണ് റീനയെയും കുട്ടികളെയും സംരക്ഷിച്ചിരുന്നത്. പ്രബീഷിെൻറ വിയോഗം റീനയെ മാനസികമായി തളര്‍ത്തി. റീനയുടെ അമ്മ സഹായത്തിനായി കൂടെയുള്ളതാണ് ഇപ്പോഴുള്ള ഏക ആശ്വാസം. ഇവർക്ക് വീടുവെക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ദൈനംദിന ചെലവുകള്‍ക്കുമായി തുക കണ്ടെത്തുന്നതിന് നാട്ടുകാര്‍ സഹായസമിതി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല രക്ഷാധികാരിയും ബ്ലോക്ക് മെംബര്‍ വി.എം. മുഹമ്മദ് ചെയര്‍മാനും എട്ടാം വാര്‍ഡ് മെംബര്‍ എ.എം. രാജന് കണ്‍വീനറും പാലമുറ്റത്ത് ബാബുരാജ് ട്രഷററുമായ 30 അംഗങ്ങളുള്ള കുടുംബസഹായ സമിതിയാണ് രൂപവത്കരിച്ചത്. ‘പടിഞ്ഞാറുകുഴിയില് മീത്തല്‍ പ്രബീഷ് കുടുംബസഹായ കമ്മിറ്റി’, പാലത്ത് എന്ന പേരില്‍ കോഴിക്കോട് ഡിസട്രിക്ട് കോ-ഓപ്പറേറ്റിവ് ബാങ്കിെൻറ നരിക്കുനി ശാഖയയില്‍ 100411201020061 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്. KDCB0000041. ഫോണ്‍: 9995582907.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.