തിരുവമ്പാടി: ആയുധങ്ങളുമായി നാലുപേർ തിരുവമ്പാടി പൊലീസിെൻറ പിടിയിലായി. തിരുവമ് പാടി പാറക്കൽ മുഹമ്മദ് ഫസലു (19), കാപ്പിൽ ജിഷ്ണു (19), പാറക്കൽ ശാഫി (43), മൈസൂർമല മലാംകുന്ന് ആക സ്മിക് (20) എന്നിവരെയാണ് പൊലീസ് ഇൻസ്പെക്ടർ ഷജു ജോസഫ് അറസ്റ്റ് ചെയ്തത്.
തെറ്റായി നമ്പർ രേഖപ്പെടുത്തിയ ബൈക്കുമായാണ് ഇവർ പിടിയിലായത്.
കമ്പിപ്പാര ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു. മോഷണമാണ് ഇവരുടെ തൊഴിലെന്നാണ് സൂചന.
പ്രതികളിൽ രണ്ടുപേർ ഒരു വർഷം മുമ്പ് തിരുവമ്പാടി എസ്.ഐയെ അക്രമിച്ച കേസിൽ റിമാൻഡിലായിരുന്നു.
പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.