ഇന്ന് വായനാദിനം

കോവിഡ് കാലത്തും സതിക്ക് വായന തന്നെ മരുന്ന് ചെറുവത്തൂർ: കോവിഡ് കാലത്തും സതിയുടെ വായനക്ക് മാറ്റമില്ല. ഇരുന്നും കിടന്നുമുള്ള വായനയിലൂടെ പൂർത്തിയാക്കിയത് 3000 ത്തോളം പുസ്തകങ്ങൾ. വായനക്കൊണ്ട് ഏത് പ്രതിസന്ധിയേയും അതിജീവിക്കാമെന്ന് സ്വന്തം ജീവിതം ക്കൊണ്ട്സാക്ഷ്യപ്പെടുകയാണ് കൊടക്കാട് പൊള്ളപ്പൊയിലിലെ എം.വി.സതി എന്ന 42 കാരി. നാടന്‍ കലാ ഗവേഷകനായ പരേതനായ സിവിക് കൊടക്കാടി‍ൻെറയും എം.വി. പാട്ടിയുടെയും മകളായ സതി വിധി സമ്മാനിച്ച ക്രൂരതയെ വായനക്കൊണ്ട് അതിജീവിച്ചവളാണ്. ജന്മനാൽ ''സ്പൈനല്‍ മസ്കുലര്‍ അട്രോഫി'' എന്ന രോഗത്താല്‍ ശരീരം തളര്‍ന്നുപോയതിനാല്‍ നാലാംക്ലാസ്സില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നു.തുടര്‍ന്ന് വായനയിലും എഴുത്തിലുമായി താല്‍പ്പര്യം. 360 ബാല സാഹിത്ത്യങ്ങളടക്കം 3000 ത്തോളം പുസ്തകങ്ങള്‍ വായിക്കുകയും ഈ പുസ്തകങ്ങളുടെയെല്ലാം കുറിപ്പുകള്‍ എഴുതുകയും സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ആനുകാലികങ്ങളിലും ആകാശവാണിയിലും കഥകളും കവിതകളും എഴുതി വരുന്നു 'ഗുളികവരച്ച ചിത്രങ്ങള്‍'എന്ന കഥാസമാഹാരം കോഴിക്കോട് ഹംദ പബ്ലികേഷന്‍ 2011 ല്‍ പ്രസദ്ധീകരിച്ചു.2020 ൽ ''കാൽവരയിലെ മാലാഖ'' എന്ന കവിത സമാഹാരം പായൽ ബുക്സും പ്രസിദ്ധീകരിച്ചു. 2017 ല്‍ കരിവെള്ളൂര്‍ മുച്ചിലോട്ട് ക്ഷേത്ര പെരുങ്കളിയാട്ടത്തിന്‍റ ഭാഗമായി പുറത്തിറങ്ങിയ ''തിരുമംഗല്യം''ഭക്തിഗാന ആല്‍ബത്തിലെ ഒരു ഗാനം സിതാര പാടി.ഈ ഗാനം ക്ഷേത്ര സന്നിധിയില്‍ വച്ച് കെ.എസ്.ചിത്ര പാടിയത് സതിയുടെ അമൂല്യ ഓർമ്മയാണ്. സതി എഴുതി അഭിനയിച്ച ''കുഞ്ഞോളം''എന്ന വീഡിയോ ആല്‍ബവും, ''വയലോരം'' എന്ന വീഡിയോ ആൽബവും പുറത്തിറങ്ങിയിട്ടുണ്ട്. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരുമായി തൂലികാ സൗഹൃദമുണ്ട്. ഇവരുടെ എഴുത്തുകളും ഫോട്ടോകളും ''എ‍ൻെറ അമൂല്യ നിധികള്‍''എന്ന പേരില്‍ ആല്‍ബമായി സൂക്ഷിക്കുന്നു. 2008 മുതല്‍ 2013 വരെ മൂന്നാം ക്ലാസ്സിലെ രണ്ടാംഘട്ട മലയാള,കന്നട പാഠാവലിയില്‍ സതിയുടെ വായനാനുഭവത്തെ സാക്ഷ്യപ്പെടുത്തി ''വായിച്ച് വായിച്ച് വേദന മറന്ന് ''എന്ന പാഠം കുട്ടികള്‍ പഠിച്ചുവന്നു. ഇതിനെ തുടര്‍ന്ന് ഓരോ ജില്ലകളില്‍ നിന്നും പതിനായിരക്കണക്കിന് സ്കൂള്‍ കുട്ടികളുടെ കത്തുകള്‍ വരികയും അതിപ്പോഴും നിധിപോലെ സൂക്ഷിക്കുകയും ചെയ്യുന്നു 2019 ലെ ലോകസഭ തിരഞ്ഞെെടുപ്പിൻെറ ഭാഗമായി ഭിന്നശേഷിക്കാരുടെ കാസർകോട് ജില്ല അംബാസിഡറായി തിരഞ്ഞെടുത്തു.2020ലെ വിരൽ സാഹിത്യവേദി കഥാപുരസ്കാരം നേടി. സ്വന്തം ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെൻെററിയുടെ സ്വിച്ചോൺ കർമ്മവും കഴിഞ്ഞു. പടം :എം.വി.സതി chr___IMG-20200614-WA0566.jpg chr___IMG-20200614-WA0263.jpg പടം :എം.വി.സതി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.