KR കോടതിയെ തെറ്റിദ്ധരിപ്പിച്ചു; കുനിയില്‍ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്കെതിരെ കേസ്​

മഞ്ചേരി: കോടതിയെ തെറ്റിദ്ധരിപ്പിച്ച സംഭവത്തില്‍ കുനിയില്‍ ഇരട്ടക്കൊലക്കേസ് ആറാംപ്രതി കുറുമാടന്‍ അബ്ദുൽ അലി, എട്ടാം പ്രതി മുഹമ്മദ് ഫത്തീന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. കോവിഡ് രോഗികളുമായി സമ്പര്‍ക്ക സാധ്യതയുണ്ടായിരുന്നെന്നും ക്വാറൻറീനില്‍ തുടരേണ്ടതുണ്ടെന്നും പ്രതികൾ കോടതിയെ ബോധിപ്പിച്ചിരുന്നു. കേസ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് അപേക്ഷയും നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളില്‍ ഒരാൾക്കും കോവിഡ് രോഗികളുമായി സമ്പര്‍ക്കമില്ലെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ച് കേസ് നീട്ടാൻ പ്രതികള്‍ ശ്രമിക്കുകയാണെന്നും കണ്ടെത്തി. ഇതോടെ കേസ് പുനരാരംഭിക്കാന്‍ മൂന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഇ.വി. മൃദുല ഉത്തരവിട്ടു. ചോദ്യം ചെയ്യാന്‍ ആരംഭിച്ചതോടെയാണ് കേസ് നീട്ടാന്‍ പ്രതികള്‍ ശ്രമിച്ചത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ദിവസവും അഞ്ച് പ്രതികളെ മാത്രമാണ് കോടതിയില്‍ ഹാജരാക്കുന്നത്. 2012 ജൂണ്‍ 10ന് കൊളക്കാടന്‍ അബൂബക്കര്‍ (കുഞ്ഞാപ്പു -48), സഹോദരന്‍ അബ്ദുൽ കലാം ആസാദ് (37) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയതാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.