എൻ.സി.പി ധർണ

ചക്കരക്കല്ല്: കോവിഡി‍ൻെറ പശ്ചാത്തലത്തിൽ രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്നതിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി ധർമടം മണ്ഡലം കമ്മിറ്റി ധർണ നടത്തി. ചക്കരക്കല്ല് ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ നടന്ന ധർണ എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി വി.സി. വാമനൻ, പി.സി. രാജൻ, കെ. പ്രേമരാജൻ, കെ. രവീന്ദ്രൻ, എം.സി. മോഹൻ, രവീന്ദ്രൻ തേമ്പാരി, ടി.കെ. ഷമിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.