ബിരിയാണി മേള

ശ്രീകണ്ഠപുരം: സ്കൂൾ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകാനായി സി.പി.ഐ അരിച്ചാൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. മലപ്പട്ടം പ്രഭാകരൻ അധ്യക്ഷതവഹിച്ചു. നവീൻ വാരിയമ്പത്ത്, ടി.കെ. സുലേഖ എന്നിവർ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു ശ്രീകണ്ഠപുരം: മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ പുതുതായി തുടങ്ങുന്ന ജൈവവള കീടനാശിനി യൂനിറ്റിലേക്ക് പഞ്ചായത്തിൽ സ്ഥിരതാമസമുള്ള 18നും 45നും ഇടയിൽ പ്രായമുള്ള യുവതികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിൽ എഴുതിത്തയാറാക്കിയ അപേക്ഷകൾ 20നു മുമ്പ് പഞ്ചായത്തിൽ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.