പോത്ത് മോഷണം: ഇറച്ചി കച്ചവടക്കാരൻ പിടിയിൽ

നരിക്കുനി: പടനിലത്ത് പോത്ത് മോഷണം നടത്തിയ യുവാവ് പിടിയിൽ. നരിക്കുനി ചെമ്പക്കുന്ന് താമസിക്കുന്ന കൂടത്തൻ കണ്ടി അബൂബക്കറിൻെറ മകൻ ജാബിറിനെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇയാൾ താമരശ്ശേരി കെടവൂർ ജുമാമസ്ജിദിനു മുന്നിലും നരിക്കുനി കുമാരസ്വാമി റോഡിലും ഇറച്ചിക്കടകൾ നടത്തി വരികയാണ്. കഴിഞ്ഞ ദിവസം ഇറച്ചി കച്ചവടക്കാരനായ പടനിലം സ്വദേശി അഷറഫ് വളർത്തുന്ന പോത്തുകളിൽ മൂന്നെണ്ണത്തെ കാണാതായതിനെ തുടർന്ന് കുന്ദമംഗലം പൊലീസിൽ പരാതി നൽകുകയായിരുന്നു.ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു പോത്തിനെ നരിക്കുനിയിൽ നിന്നും കണ്ടെത്തി. തുടർന്ന് പരിസര പ്രദേശത്തുള്ള സി.സി.ടി.വി പൊലീസ് പരിശോധന നടത്തുകയും യുവാവിനെ പിടികൂടുകയുമായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ മൂന്ന് പോത്തിനേയും മോഷ്ടിച്ചത് താനാണെന്ന് പ്രതി കുറ്റസമ്മതം നടത്തി. രണ്ടു പോത്തുകളെ സ്വന്തം കടയിൽ അറുത്ത് വിൽപന നടത്തി. അതേസമയം കണ്ടെത്തിയ പോത്തിനെ പടനിലത്തെ ഉടമക്ക് പൊലീസ് വിട്ടു നൽകി. കുന്ദമംഗലം സ്റ്റേഷൻ ഹൗസ് ഓഫിസർ ജയൻ ഡൊമിനിക്കിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ ടി.എസ്. ശ്രീജിത്, മുഹമ്മദലി, എ.എസ്.ഐ അബദുറഹിമാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജീഷ്, സി.പി.ഒ മുനീർ, വിജേഷ്, ദീപക്, ഷാജിദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.