മദ്യലഹരി: കൊലപാതകങ്ങൾക്കുത്തരവാദി സർക്കാർ

കണ്ണൂർ: സംസ്ഥാനത്ത് മദ്യലഹരിയിൽ നാൽപത്തിയെട്ടു മണിക്കൂറുകൾക്കുള്ളിൽ അഞ്ച് കൊലപാതകങ്ങൾ അരങ്ങേറിയതിൻെറ ഉത്തരവാദിത്തം പിണറായി സർക്കാറിനാണെന്ന് കേരള മദ്യ നിരോധന സമിതി ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. കോവിഡു കാലത്ത് മദ്യഷാപ്പുകൾ തുറക്കരുതെന്ന ജനവികാരത്തെ മാനിക്കാതെ നടത്തിയ തെറ്റായ ചെയ്തികളാണ് ദുരന്തത്തിനു കാരണം. മദ്യഷാപ്പ് തുറന്നില്ലെങ്കിൽ ദുരന്തം സംഭവിക്കുമെന്നുപറഞ്ഞ സർക്കാറിന് ലഭിച്ച ദൈവശിക്ഷയാണിത്. കൊറോണയെ ഗൗരവമായി കാണുന്ന ഒരു സർക്കാർ മദ്യഷാപ്പുകൾ അടച്ചുപൂട്ടാൻ ആർജവം കാണിച്ച് തെറ്റ് തിരുത്തണം -സമിതി ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ ജില്ല പ്രസിഡൻറ് രാജൻ തീയറേത്ത് അധ്യക്ഷത വഹിച്ചു. ടി.പി.ആർ. നാഥ്, ദിനു മൊട്ടമ്മൽ, ആർടിസ്റ്റ് ശശികല, ഐ.സി.മേരി, ചന്ദ്രൻ മന്ന, സൗമി ഇസബെൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.