ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കണ്ണപുരം: 77ാം വയസ്സിലും കരുതിവെച്ച പണം നാടിനായി നൽകുകയാണ് തൊഴിലുറപ്പ് തൊഴിലാളിയായ കണ്ണപുരം പുഞ്ചവയലിലെ മാധവി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നൽകിയാണ് നാടിന് മാതൃകയായത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിനങ്ങൾ പൂർത്തിയാക്കി പഞ്ചായത്തിൻെറ അഭിനന്ദനം നേടിയിരുന്നു. പഞ്ചായത്ത് നടപ്പാക്കിയ നാടൻമാവ് ഗ്രാമപദ്ധതിക്കാവശ്യമായ മാതൃവൃക്ഷ നഴ്സറി ഒരുക്കുന്നതിനും ഫലവൃക്ഷത്തൈകൾ തയാറാക്കുന്നതിനും നേതൃത്വം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.