കെ.എസ്.ഇ.ബിയുടെ പകൽകൊള്ള അവസാനിപ്പിക്കണം - കോൺഗ്രസ്

കൊടുവള്ളി: കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തികപ്രയാസത്തിനിടയിലും യഥാസമയം റീഡിങ് എടുക്കാതെ ഉപയോഗം കുറവുള്ള യൂനിറ്റിനും കൂടിയ നിരക്കിൽ വൈദ്യുതി നിരക്ക് ഈടാക്കി ബോർഡ് നടത്തുന്ന പകൽകൊള്ള അവസാനിപ്പിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നാലു മാസത്തെ റീഡിങ് ഒരുമിച്ചെടുത്തതുകൊണ്ട് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉപയോഗം കുറവുള്ള യൂനിറ്റിനും അധിക നിരക്കാണ് ഉപഭോക്താവ് അടക്കേണ്ടത്. കൂടിയ നിരക്കിൽ കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് നൽകിയ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അസി. എൻജിനീയർക്ക് പരാതി നൽകി. മണ്ഡലം പ്രസിഡൻറ് സി.എം. ഗോപാലൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് ടി.കെ.പി. അബൂബക്കർ, മുനിസിപ്പൽ കൗൺസിലർ കെ. ശിവദാസൻ, മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ഗഫൂർ പുത്തൻപുരയിൽ, ടി.കെ.പി. ശർത്താജ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.